scorecardresearch

ഒരു സവാള മതി, ഇനി ബ്രേക്ക്ഫാസ്റ്റിനും ഉച്ചയൂണിനും കറി തയ്യാറാക്കാം 2 മിനിറ്റിൽ

ഒരുപാട് പച്ചക്കറികൾ അരിഞ്ഞും മസാലപ്പൊടികൾ ചേർത്തും സമയം പാഴാക്കേണ്ട, സവാള ഉണ്ടെങ്കിൽ കിടിലൻ കറി മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം

ഒരുപാട് പച്ചക്കറികൾ അരിഞ്ഞും മസാലപ്പൊടികൾ ചേർത്തും സമയം പാഴാക്കേണ്ട, സവാള ഉണ്ടെങ്കിൽ കിടിലൻ കറി മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം

author-image
WebDesk
New Update
Onion Salad Recipe FI

സവാള

ആരോഗ്യത്തെ സഹായിക്കുന്ന ധാരാളം പോഷകങ്ങൾ സവാളയിലും കടലമാവിലും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ നല്ല കൊളസ്ട്രോൾ നിലനിർത്താൻ സവാള സഹായകരമാണ്. മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കുന്നതിനും, രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കും. മിക്കവരും അനുഭവിക്കുന്ന മലബന്ധത്തിനുള്ള പരിഹാരമാണ് സവാള.

Advertisment

Also Read: ദിവസവും ബ്രേക്ക്ഫാസ്റ്റിനൊപ്പം ഇത് കഴിച്ചു നോക്കൂ, ഹെൽത്തിയായി ശരീരഭാരം നിയന്ത്രിക്കാം

കടലമാവും ചില്ലറക്കാരനല്ല. ചർമ്മ സൗന്ദര്യത്തിന് ഫെയ്സ്  മാസ്ക്കുകളും മറ്റും തയ്യാറാക്കാൻ എടുക്കുന്ന കടലമാവിന് അതു മാത്രമല്ല ഉപയോഗം. അടക്കളയിൽ പലഹാരവും, കറിയും തയ്യാറാക്കുന്നതിന് ഉപകരിക്കുന്ന മികച്ച ചേരുവ കൂടിയാണിത്. സവാളയും, കടലമാവും ഉപയോഗിച്ച് വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു കറിയാണ് ശിവാങ്കി ദുബൈ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തി തരുന്നത്. 

Also Read: ഉച്ചയൂണ് പോഷകസമൃദ്ധവും രുചികരവുമാക്കാം, ഇങ്ങനൊരു കറി മാത്രം മതി

Advertisment

ചേരുവകൾ

  • സവാള 
  • കടുക് 
  • ചെറിയജീരകം 
  • മല്ലി
  • പെരുംജീരകം
  • ഉപ്പ്
  • പച്ചമുളക്
  • മുളകുപൊടി
  • മഞ്ഞൾപ്പൊടി 
  • ഗരംമസാല
  • നാരങ്ങാനീര്
  • കടലമാവ് 
  • മല്ലിയില
  • കായപ്പൊടി

Also Read: ഹെൽത്തിയായി ശരീരഭാരം നിയന്ത്രിക്കാം, ദിവസവും ഒരു നേരം ഈ സാലഡ് കഴിക്കൂ

തയ്യാറാക്കുന്ന വിധം

  • അഞ്ച് സവാള ചെറുതായി അരിഞ്ഞു മാറ്റി വെയ്ക്കാം.
  • ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് കടുകും ചെറിയജീരകവും വഴറ്റാം.
    അൽപം മല്ലിയും പെരുംജീരകവും പൊടിച്ചതും കുറച്ച് കായപ്പൊടിയും രണ്ടോ മൂന്നോ പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്തിളക്കുക. അരിഞ്ഞുമറ്റി വെച്ച സവാള ചേർത്തു വഴറ്റാം.
  • ആവശ്യത്തിന് ഉപ്പ്, അൽപ്പം മഞ്ഞൾപ്പൊടി, എരിവിന് മുളകുപൊടി, അൽപ്പം മല്ലിപ്പൊടി എന്നിവയോടൊപ്പം അൽപ്പം വെള്ളവും ഒരു നാരങ്ങയുടെ പകുതിയിൽ നിന്നുള്ള നീരും കൂടി ചേർത്ത് ഇളക്കി സവാള നന്നായി വഴറ്റാം.
  • വെന്തു വരുന്ന സവാളയിലേയ്ക്ക് ഒരു ചെറിയ ബൗൾ കടലമാവു കൂടി ചേർത്ത് ഇളക്കി വേവിക്കുക. കടലമാവ് ചൂടാക്കിയതിനു ശേഷം ചേർക്കുന്നത് ഉചിതമായിരിക്കും.
  • ചപ്പത്തിക്കും, റൊട്ടിക്കും ഇനി മറ്റൊരു കറി വേണ്ട. 

Read More: കഠിനമായ ഡയറ്റുകൾ വേണ്ട, ശരീരഭാരം നിയന്ത്രിക്കാൻ ഇനി ഭക്ഷണത്തിനൊപ്പം ഇത് ശീലമാക്കൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: