/indian-express-malayalam/media/media_files/2025/10/30/masala-potato-fry-fi-2025-10-30-12-36-30.jpg)
ഉരുളക്കിഴങ്ങ് ഫ്രൈ
ചോറിനും ചപ്പാത്തിക്കും മറ്റ് വിഭവങ്ങൾക്കുമൊപ്പം എപ്പോഴും മികച്ച ഒരു സൈഡ് ഡിഷാണ് ഉരുളക്കിഴങ്ങ് ഫ്രൈ. എന്നാൽ തിരക്കിട്ട ജീവിതത്തിൽ എളുപ്പത്തിൽ, എന്നാൽ നല്ല രുചിയോടെ എങ്ങനെ ഇത് തയ്യാറാക്കാം എന്നാകും പലരുടെയും ചിന്ത. അതിനുള്ള ഉത്തരമാണ് ഈ മസാല ഫ്രൈ. വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ ഇത് തയ്യാറാക്കാം.
Also Read: ഉച്ചയൂണ് കഴിക്കാൻ മടിതോന്നില്ല, ചോറ് വേവിച്ചെടുക്കുമ്പോൾ ഇവ ചേർക്കൂ
ചെറുതായി അരിഞ്ഞ് ഉരുളക്കിഴങ്ങിലേയ്ക്ക് മസാലകൾ കൂടി ചേരുമ്പോൾ രുചി വർധിക്കും എന്നതിൽ സംശയമില്ല. വൈശാലി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ഒരു സ്പൂൺ തേങ്ങ പോലും വേണ്ട, കടലക്കറി രുചികരമാക്കാൻ ഈ മസാലക്കൂട്ട് മതി
ചേരുവകൾ
- ഉരുളക്കിഴങ്ങ്
- എണ്ണ
- കടുക്
- ഉരുളക്കിഴങ്ങ്
- കറിവേപ്പില
- ഉള്ളി
- മഞ്ഞൾപ്പൊടി
- മുളകുപൊടി/സാമ്പാർ പൊടി
- ഉപ്പ്
Also Read: ചോറ് കുറച്ച് പകരം ഇവ ഉൾപ്പെടുത്തൂ, ഉച്ചയൂണിന് ശീലമാക്കാം ഈ റൈസ് സാലഡ്
തയ്യാറാക്കുന്ന വിധം
- ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഴുകിയെടുത്ത് ചെറിയ കഷ്ണങ്ങളാക്കി വെള്ളത്തിൽ കുതിർത്തു വയ്ക്കാം. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അടുപ്പിൽ വയ്ക്കാം.
- എണ്ണ ചൂടായി കഴിയുമ്പോൾ കടുക് ചേർത്തു പൊട്ടിക്കാം.
- ഇതിലേയ്ക്ക് ഉഴുന്ന് പരിപ്പും, കറിവേപ്പിലയും ചേർത്തു വറുക്കാം. ശേഷം ചെറുതായി അരിഞ്ഞ ഉള്ളി ചേർത്തു വഴറ്റാം.
- ഉള്ളിയുടെ നിറം മാറി വരുമ്പോൾ ഉരുളക്കിഴങ്ങ് ചേർക്കാം. ഒപ്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം.
- അൽപ സമയം പാൻ അടച്ചു വച്ചു വേവിക്കാം. ഏകദേശം 5 മുതൽ 7 മിനിറ്റ് വരെ വേവിക്കാം.
- ഉരുളക്കിഴങ്ങ് പാനിൽ ഒട്ടിപിടിക്കാതിരിക്കാൻ ഇടയ്ക്ക് ഇളക്കി കൊടുക്കണം.
- ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ വെന്ത് ക്രിസ്പിയായി വരുമ്പോൾ അടുപ്പണയ്ക്കാം. ഇനി ചൂടോടെ ചോറിനൊപ്പം വിളമ്പി കഴിച്ചു നോക്കൂ.
Read More: ഇത് അറിഞ്ഞാൽ ഉള്ളി വട ഇനി കൂടുതൽ ക്രിസ്പിയായി വറുക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us