scorecardresearch

ഒരു സ്പൂൺ തൈരിലേയ്ക്ക് ഈ മസാലക്കൂട്ട് ചേർക്കൂ, ഇനി ഊണ് കഴിക്കാൻ മറ്റൊരു കറിയും വേണ്ട

ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാൻ ഒരുപാട് കറികളൊന്നും തയ്യാറാക്കാൻ സമയില്ലെങ്കിൽ അൽപം തൈര് ഇങ്ങനെ ചെയ്ത് കഴിച്ചു നോക്കൂ, കിടിലൻ രുചിയാണ്

ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാൻ ഒരുപാട് കറികളൊന്നും തയ്യാറാക്കാൻ സമയില്ലെങ്കിൽ അൽപം തൈര് ഇങ്ങനെ ചെയ്ത് കഴിച്ചു നോക്കൂ, കിടിലൻ രുചിയാണ്

author-image
WebDesk
New Update
GreenChilly Curd Recipe FI

തൈര് കറി

ഉച്ചയ്ക്ക് ഊണിന് ചോറിനൊപ്പം എന്ത് കറി തയ്യാറാക്കണം എന്ന് ചിന്തിച്ച് കുഴപ്പത്തിൽ ആകാറുണ്ടോ?. സ്ഥിരമായി ഉണ്ടാക്കുന്ന കറികളിൽ നിന്നും വ്യത്യസ്തമായ എന്തെങ്കിലും ആണെങ്കിൽ ആസ്വദിച്ച് തന്നെ ഊണ് കഴിക്കാം.

Advertisment

Also Read: 2 ചുവന്നുള്ളി ഇങ്ങനെ വഴറ്റിയെടുത്താൽ ഇനി ചോറ് കഴിക്കാൻ ആരും കൊതിക്കും

വീട്ടിൽതന്നെ ലഭ്യമായ ഏതാനും ചേരുവകൾ കൊണ്ട് വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന തൈര് കൌണ്ടുള്ള ഒരുഗ്രൻ റെസിപ്പി പരിചയപ്പെടുത്തുകയാണ് ആർഎസ്എഎ ഡ്രീംസ് ഡ്രീംസ് എന്ന ഇൻസ്റ്റഗ്രാം പേജ്. തൈരും മുളകും തന്നെ പ്രധാന ചേരുവകൾ. മടി പിടിച്ചിരിക്കുന്ന ദിവസങ്ങളിൽ ഇനി ഇതൊന്ന് ട്രൈ ചെയ്തോളൂ.

Also Read: ഇത്രയും രുചികരമായ ഒരു അച്ചാർ കഴിച്ചിട്ടുണ്ടാകില്ല, ഇനി ഉച്ചയൂണ് കേമമാകും

Advertisment

ചേരുവകൾ

  • പച്ചമുളക്
  • പെരുംജീരകം
  • ചെറിയജീരകം
  • കുരുമുളക്
  • ഉലുവ
  • വെളിച്ചെണ്ണ
  • കടുക് 
  • മുളക്പൊടി  
  • മഞ്ഞൾപ്പൊടി 
  • തൈര് 
  • കായപ്പൊടി 
  • ഉപ്പ്

Also Read: ദഹനം മെച്ചപ്പെടുത്താം വിശപ്പ് ശമിപ്പിക്കാം, ഈ സൂപ്പ് കുടിച്ചു നോക്കൂ

തയ്യാറാക്കുന്ന വിധം

  • കുറച്ച് പച്ചമുളക് ഞെട്ടു കളഞ്ഞ് നെടുകെ പിളർന്ന് എടുക്കാം.
  • അര ടീസ്പൂൺ പെരുംജീരകം അര ടീസ്പൂൺ ചെറിയ ജീരകം രണ്ടു മൂന്ന് കുരുമുളക് കാൽ ടീസ്പൂൺ ഉലുവ എന്നിവ പൊടിച്ചെടുക്കാം.
  • ശേഷം ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചണ്ണ ഒഴിച്ച് അതിലേയ്ക്ക് അര ടീസ്പൂൺ കടുക് ഇട്ട് പൊട്ടിക്കുക. എടുത്ത് വെച്ചിരിക്കുന്ന പച്ചമുളക് അതിലേയ്ക്ക് ഇട്ട് വഴറ്റി എടുക്കാം.
  • തുടർന്ന് തയ്യാറാക്കി വെച്ചിരിക്കുന്ന മസാലപ്പൊടി കൂടി ചേർക്കുക. നന്നായി മിക്സ് ചെയ്യാം.
  • അര ടീസ്പൂൺ മുളക്പൊടി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി  എന്നിവ കൂടി ഇട്ട്  നന്നായി ഇളക്കികൊടുക്കാം.
  • അതിലേയ്ക്ക് അര കപ്പ് തൈര് കാൽ ടീസ്പൂൺ കായപ്പൊടി ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് മിക്സ് ചെയ്യാം.
  • ലഭ്യമെങ്കിൽ കറിവേപ്പില കൂടി ചേർത്ത് ചൂടോടെ ചോറിനൊപ്പം കഴിക്കാം.

Read More: രണ്ട് ഉരുളക്കിഴങ്ങ് മതി, ഉച്ചയൂണിന് കറി തയ്യാറാക്കാം 5 മിനിറ്റിൽ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: