scorecardresearch

ചുവന്നുള്ളി മതി, അസാധ്യ രുചിയിൽ ചോറിന് കറി തയ്യാറാക്കാം 5 മിനിറ്റിൽ

പച്ചക്കറികൾ ഇല്ലെങ്കിലും കുഴപ്പമില്ല ഒരുപിടി ചുവന്നുള്ളിയുണ്ടെങ്കിൽ നാവിൽ കൊതിയൂറുന്ന കറി തയ്യാറാക്കാം

പച്ചക്കറികൾ ഇല്ലെങ്കിലും കുഴപ്പമില്ല ഒരുപിടി ചുവന്നുള്ളിയുണ്ടെങ്കിൽ നാവിൽ കൊതിയൂറുന്ന കറി തയ്യാറാക്കാം

author-image
WebDesk
New Update
Easy Shallot Curry Recipe FI

ചുവന്നുള്ളി പുളി കറി

ഉച്ചയ്ക്ക് ഊണിന് കറി തയ്യാറായോ?. അതിന് പച്ചക്കറികൾ കുറവാണോ?. വിഷമിക്കേണ്ട, അൽപ്പം ചുവന്നുള്ളി ഉണ്ടെങ്കിൽ കൊതിയൂറുന്ന കറി തയ്യാറാക്കാം അഞ്ച് മിനിറ്റിനുള്ളിൽ. ചുവന്നുള്ളി വെളിച്ചെണ്ണയിൽ വഴറ്റിയെടുത്ത് അൽപ്പം പുളി വെള്ളം ചേർത്ത് തിളപ്പിച്ചെടുത്താൽ മതിയാകും. ചോറ് വെന്തു വരുന്നതിനു മുമ്പ് കറി റെഡി. സ്വീറ്റി ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Advertisment

Also Read: ഇരുമ്പിനാൽ സമ്പുഷ്ടമാണ്, കരുത്തുറ്റ ശരീരത്തിന് ദിവസവും ഇത് കഴിച്ചു നോക്കൂ

ചേരുവകൾ

  • കടുക്
  • ഉലുവ
  • വെളുത്തുള്ളി
  • പച്ചമുളക്
  • പുളി
  • ശർക്കര
  • ഉപ്പ്
  • എണ്ണ
  • കറിവേപ്പില
  • കായം

Also Read: ഉരുളക്കിഴങ്ങോ പരിപ്പോ വേണ്ട, ഇനി ബീൻസ് ഉണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റിനും ഉച്ചയൂണിനും ഈ കറി മതി

Advertisment

Also Read: ശരീരഭാരം നിയന്ത്രിക്കാം ആരോഗ്യം മെച്ചപ്പെടുത്താം, ഭക്ഷണത്തിനു ശേഷം ഇത് കഴിക്കൂ

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ അടുപ്പിൽ വെച്ച് ആൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി കടുകും ഉലുവയും ചേർത്ത് പൊട്ടിക്കാം.
  • അതിലേയ്ക്ക് വെളുത്തുള്ളി നടുവെ അരിഞ്ഞതു ചേർത്തിളക്കാം.
  • ഇഞ്ചി വട്ടത്തിൽ കഷ്ണങ്ങളാക്കിയതും, പച്ചമുളകും, ചുവന്നുള്ളിയും ചേർത്ത് വഴറ്റാം.
    ആവശ്യത്തിന് ഉപ്പും, കായപ്പൊടിയും ചേർത്തിളക്കാം.
  • നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളി വെള്ളത്തിൽ കുതിർത്തു വെച്ചത് ചേർത്ത് തിളപ്പിക്കാം.
  • തിളച്ചു തുടങ്ങുമ്പോൾ കുറച്ച് ശർക്കര കൂടി ചേർത്തിളക്കുക. നന്നായി തിളച്ച കറി അടുപ്പിൽ നിന്നു മാറ്റാം.

Read More: ഒരു ഉരുളക്കിഴങ്ങ് മതി, ഉച്ചയൂണ് രുചികരമാക്കാൻ മറ്റൊരു കറിയും വേണ്ട

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: