scorecardresearch

ഒരു ഉരുളക്കിഴങ്ങ് മതി, ഇനി ഉച്ചയൂണിന് കിടിലൻ കറി റെഡിയാക്കാം

പച്ചക്കറികൾ അരിഞ്ഞും വേവിച്ചും ഒരുപാട് സമയം കളയേണ്ട. ചോറിനൊപ്പം കഴിക്കാൻ ഇനി കറി വളരെ എളുപ്പം തയ്യാറാക്കാം

പച്ചക്കറികൾ അരിഞ്ഞും വേവിച്ചും ഒരുപാട് സമയം കളയേണ്ട. ചോറിനൊപ്പം കഴിക്കാൻ ഇനി കറി വളരെ എളുപ്പം തയ്യാറാക്കാം

author-image
WebDesk
New Update
Potato Curry Recipe FI

ഉരുളക്കിഴങ്ങ് കറി | ചിത്രം: ഫ്രീപിക്

ഉച്ചയ്ക്ക് ഊണിന് ചോറിനൊപ്പം എന്ത് കറി തയ്യാറാക്കണം എന്ന് ചിന്തിച്ച് കുഴപ്പത്തിൽ ആകാറുണ്ടോ?. സ്ഥിരമായി ഉണ്ടാക്കുന്ന കറികളിൽ നിന്നും വ്യത്യസ്തമായ എന്തെങ്കിലും ആണെങ്കിൽ ആസ്വദിച്ച് തന്നെ ഊണ് കഴിക്കാം. തൈരും ഉരുളക്കിഴങ്ങും ഉണ്ടോ? എങ്കിൽ എത്ര കഴിച്ചാലും മതി വരാത്ത ഒരു സ്പെഷ്യൽ റെസിപ്പി പരിചയപ്പെടാം. നോർത്തിന്ത്യൻ സ്പെഷ്യൽ ആലു ദാഹിയുടെ അതേ രുചിക്കൂട്ടാണ്. ഹുസ്ന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. 

Advertisment

Also Read: ഒരു സ്പൂൺ ഉഴുന്ന് മതി, ഇനി രുചികരമായ ചമ്മന്തി സിംപിളായി തയ്യാറാക്കാം

ചേരുവകൾ

  • ഉരുളക്കിഴങ്ങ്- 2
  • തൈര്- 2 കപ്പ്
  • വെള്ളം- 4 ടേബിൾസ്പൂൺ
  • ഇഞ്ചി- 1 ടീസ്പൂൺ
  • വെളുത്തുള്ളി- 1 ടീസ്പൂൺ
  • പച്ചമുളക്- 2
  • ജീരകം- 2 ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
  • കറിവേപ്പില- 2 തണ്ട്
  • കടുക്- 1 ടീസ്പൂൺ
  • മുളകുപൊടി- 2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
  • മല്ലിയില - 1 കപ്പ് 

Also Read: പഞ്ഞിക്കെട്ടു പോലുള്ള ഇടിയപ്പം കിട്ടാൻ മാവ് ഇങ്ങനെ കുഴച്ചെടുക്കൂ

Also Read: ദഹനാരോഗ്യം മെച്ചപ്പെടുത്താം, ദിവസവും ഇത് കുടിക്കൂ

തയ്യാറാക്കുന്ന വിധം

  • രണ്ട് ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ്  കുറച്ച് വെള്ളം ചേർത്ത് വേവിച്ചെടുക്കാം.
  • വേവിച്ച ഉരുളക്കിഴങ്ങ് ഉടച്ച് രണ്ട് കപ്പ് കട്ടത്തൈര് ചേർത്തിളക്കി യോജിപ്പിക്കാം.
  • ഒരു ടീസ്പൂൺ ഇഞ്ചിയും വെളുത്തുള്ളി ചതച്ചതും, രണ്ട് പച്ചമുളക് അരിഞ്ഞതും ചേർക്കുക.
  • ഒരു പാൻ അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
  • ഒരു ടീസ്പൂൺ കടുകും, ഒരു പിടി കറിവേപ്പിലയും ചേർക്കാം.
  • ഒപ്പം രണ്ട് ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടീസ്പൂൺ ജീരകവും ചേർത്ത് വറുക്കുക. അത് തൈരിലേക്ക് ചേർക്കാം.
  • മുകളിലായി ഒരു കപ്പ് മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി ചോറിനൊപ്പം കഴിക്കാം.

Read More: കുക്കറിൽ തയ്യാറാക്കാം കിടിലൻ ബീഫ് കറി, ഈ മാസാലക്കൂട്ട് ചേർത്തു നോക്കൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: