scorecardresearch

കൊഴുക്കട്ട പെർഫക്ടായി കിട്ടും, ഇങ്ങനെ ചെയ്തു നോക്കൂ

കടയിൽ ലഭിക്കുന്ന അതേ രുചിയിൽ വീട്ടിൽ കൊഴുക്കട്ട തയ്യാറാക്കാവുന്നതാണ്. വറുത്ത അരിപ്പൊടിയാണ് ഇതിനായി ഉപയോഗിക്കേണ്ടത്

കടയിൽ ലഭിക്കുന്ന അതേ രുചിയിൽ വീട്ടിൽ കൊഴുക്കട്ട തയ്യാറാക്കാവുന്നതാണ്. വറുത്ത അരിപ്പൊടിയാണ് ഇതിനായി ഉപയോഗിക്കേണ്ടത്

author-image
WebDesk
New Update
Kozhukatta Recipe FI

കൊഴുക്കട്ട

കേരളീയരുടെ നാടൻ പലഹാരങ്ങളിൽ ഒന്നാണ് കൊഴുക്കട്ട. വറുത്തെടുത്ത അരിപ്പൊടിയിൽ ശർക്കരയും തേങ്ങയും വച്ച് ഉരുട്ടി ആവിയിൽ വേവിച്ചെടുക്കുന്ന നല്ല ചൂടൻ കൊഴുക്കട്ട ചായയ്ക്കൊപ്പം കഴിക്കുന്നത് മലയാളികളുടെ ഒരു ശീലമാണ്. കടയിൽ ലഭിക്കുന്ന അതേ രുചിയിൽ വീട്ടിൽ കൊഴുക്കട്ട തയ്യാറാക്കാവുന്നതാണ്. വറുത്ത അരിപ്പൊടിയാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ജെസ് തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കൊഴുക്കട്ട റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.

Advertisment

Also Read: കറുമുറു കഴിക്കാൻ നല്ല രസികൻ തക്കാളി മുറുക്ക്, ഇനി ബേക്കറി രുചിയിൽ വീട്ടിൽ തയ്യാറാക്കാം

ചേരുവകൾ

  • വറുത്ത പച്ചയരിപ്പൊടി- 2 കപ്പ്
  • നെയ്യ് - ½ ടേബിൾസ്പൂൺ
  • ഉപ്പ്
  • ശർക്കര - 150 ഗ്രാം
  • തേങ്ങ ചിരകിയത് - 2 കപ്പ്
  • ഏലയ്ക്ക - ½ ടേബിൾസ്പൂൺ
  • ചുക്കുപൊടി - ¼ ടേബിൾസ്പൂൺ
  • അണ്ടിപ്പരിപ്പ് വറുത്തത്

Also Read: പഞ്ഞിക്കെട്ടു പോലുള്ള ഈ കുഞ്ഞൻ ഇഡ്ഡലി ഒരു തവണ കഴിച്ചാൽ വീണ്ടും കൊതിതോന്നും

Advertisment

Also Read: സൂപ്പർ ക്രിസ്പി പൂരി വറുത്തെടുക്കാം ഇനി അധികം എണ്ണ പാഴാക്കാതെ

തയ്യാറാക്കുന്ന വിധം

  • അരിപ്പൊടിയിലേക്ക് നെയ്യ്, ഉപ്പ് എന്നിവ ചേർക്കുക. ഇതിലേക്ക് തിളപ്പിച്ച വെള്ളം ഒഴിച്ച് നന്നായി കുഴച്ചെടുക്കാം.
  • ഒരു പാത്രത്തിൽ ശർക്കരയും കാൽ കപ്പ് വെള്ളവും ചേർത്തിളക്കി അലിയിച്ചെടുക്കാം.
  • ശർക്കര പാനി അരിച്ചെടുത്തശേഷം ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് ചെറുതീയിൽ തിളക്കി വേവിക്കാം.
  • ഇതിലേക്ക് ഏലയ്ക്ക പൊടി, ചുക്കു പൊടി, അണ്ടിപ്പരിപ്പ് വറുത്തത് എന്നിവ ചേർത്ത് ഇളക്കാം.
  • മാവ് ചെറിയ ഉരുളകളാക്കിയെടുക്കാം.
  • അവയ്ക്കുള്ളിലായി തേങ്ങ ചേർത്ത അരപ്പ് വെയ്ക്കാം.
  • ഈ​ ഉരുളകൾ ഇഡ്ഡലി തട്ടിൽ വെച്ച് ആവിയിൽ വേവിച്ചെടുക്കാം. 

Read More: പഞ്ഞിപോലുള്ള പുട്ടിന് ഇനി അരിപ്പൊടി വേണ്ട, ഇത് ഉപയോഗിച്ചു നോക്കൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: