scorecardresearch

ഒരു സ്പൂൺ ഉഴുന്ന് മതി, ഇനി രുചികരമായ ചമ്മന്തി സിംപിളായി തയ്യാറാക്കാം

പ്രോട്ടീനും മറ്റ് അവശ്യ പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുള്ള ഈ ചമ്മന്തി ദഹനത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്

പ്രോട്ടീനും മറ്റ് അവശ്യ പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുള്ള ഈ ചമ്മന്തി ദഹനത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dal Chutney Recipe FI

പരിപ്പ് ചമ്മന്തി

ദോശ, ഇഡ്ഡലി, ഊത്തപ്പം, വട എന്നിവയുടെയെല്ലാം രുചിക്ക് മാറ്റ് കൂട്ടുന്ന ഒരു വിഭവമാണ് ചട്നി. സാധാരണ തേങ്ങാ ചട്നി പോലെതന്നെ പ്രാധാന്യമർഹിക്കുന്നതും എന്നാൽ പലപ്പോഴും അധികമാരും ശ്രദ്ധിക്കാതെ പോകുന്നതുമായ ഒന്നാണ് ഉഴുന്നുപരിപ്പ് ചട്നി. ഉഴുന്നിൻ്റെ തനതായ സ്വാദും അതിൻ്റെ പോഷകഗുണങ്ങളും ചേരുമ്പോൾ ഈ ചട്നി നമ്മുടെ പ്രഭാതഭക്ഷണത്തിന് ഒരു പ്രത്യേക രുചി പകരുന്നു.

Advertisment

Also Read: പഞ്ഞിക്കെട്ടു പോലുള്ള ഇടിയപ്പം കിട്ടാൻ മാവ് ഇങ്ങനെ കുഴച്ചെടുക്കൂ

പ്രോട്ടീനും മറ്റ് അവശ്യ പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുള്ള ഉഴുന്നുപരിപ്പ് ദഹനത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്. ഷാനു തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുക്കി തരുന്നത്.

Also Read: ഇനി ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ആരും മടികാണിക്കില്ല, ഈ വിദ്യ പ്രയോഗിക്കൂ

ചേരുവകൾ

  • ഉഴുന്ന് പരിപ്പ്- 100 ഗ്രാം
  • തേങ്ങ- 100 ഗ്രാം
  • വറ്റൽമുളക്- 5
  • കറിവേപ്പില- 2
  • പുളി-ആവശ്യത്തിന്
  • ഉപ്പ്- ആവശ്യത്തിന്
  • വെളിച്ചെണ്ണ- 3 ടേബിൾസ്പൂൺ

Also Read: ഒരു തവണ പാചകത്തിന് ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്, ഇതാണ് കാരണം

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ അടുപ്പിൽ വച്ച് അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. 
  • അതിലേയ്ക്ക് ഉഴുന്ന് പരിപ്പ് ചേർത്ത് കുറഞ്ഞ തീയിൽ വറുക്കാം.
  • മൂന്ന് നാല് മിനിറ്റ് പരിപ്പ് ഇങ്ങനെ വറുക്കാം. അതിലേയ്ക്ക് മുളക്, പുളി, കറിവേപ്പില എന്നിവ ചേർക്കാം. 
  • ശേഷം അടുപ്പണത്ത് തണുക്കാൻ മാറ്റി വയ്ക്കാം. 
  • ഇവ നന്നായി തണുത്തതിനു ശേഷം അരയ്ക്കാം. അരയ്ക്കാൻ പ്രയാസമുണ്ടെങ്കിൽ അൽപം വെള്ളം ചേർക്കാം. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി അരച്ചെടുക്കാം. 
  • അരച്ചെടുത്ത ചമ്മന്തി ഒരു ബൗളിലേയ്ക്കു മാറ്റാം.ഇതിൽ കുറച്ച് എണ്ണ ഒഴിച്ചിളക്കി യോജിപ്പിക്കാം. ഇത് ആവശ്യാനുസരണം കഴിക്കാം.

Read More: ശരീരഭാരം നിയന്ത്രിക്കാം കഠിനമായ ഡയറ്റില്ലാതെ, ഈ സാലഡ് ശീലമാക്കൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: