scorecardresearch

ഒരു മുറി പച്ചമാങ്ങ കൈയ്യിലുണ്ടെങ്കിൽ ഇനി ചോറിന് മറ്റൊരു കറി വേണ്ട

പച്ചക്കറികൾ അരിഞ്ഞും വേവിച്ചും സമയം പാഴാക്കേണ്ട. നാവിൽ കൊതിയൂറുന്ന ഈ കറിക്ക് പച്ചമാങ്ങ മാത്രം മതി

പച്ചക്കറികൾ അരിഞ്ഞും വേവിച്ചും സമയം പാഴാക്കേണ്ട. നാവിൽ കൊതിയൂറുന്ന ഈ കറിക്ക് പച്ചമാങ്ങ മാത്രം മതി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mango Fried Pickle FI

പച്ചമാങ്ങ അച്ചാർ

നാവിൽ വെള്ളമൂറുന്ന വിഭവങ്ങൾ മലയാളിക്ക് എന്നും പ്രിയപ്പെട്ടതാണ്. അതിൽ തന്നെ പച്ചമാങ്ങയുടെ പുളിയും മുളകിന്റെ എരിവും ചേർന്നാൽ പിന്നെ ചോറിന് വേറെ ഒന്നും വേണ്ട. സാധാരണയായി നമ്മൾ മാങ്ങ ഉപയോഗിച്ച് അച്ചാറോ ചമ്മന്തിയോ ആണ് തയ്യാറാക്കാറുള്ളത്. എന്നാൽ പച്ചമാങ്ങ വറുത്തെടുത്ത് തയ്യാറാക്കുന്ന ഈ സവിശേഷമായ വിഭവം നിങ്ങളുടെ ഉച്ചഭക്ഷണത്തിന്റെ രുചി ഇരട്ടിയാക്കും.

Advertisment

Also Read: തേങ്ങ ചിരകി അരച്ച് സമയം കളയേണ്ട, മുട്ട കൈയ്യിലുണ്ടെങ്കിൽ ഇനി ദോശയ്ക്ക് ചമ്മന്തി റെഡി

വെളിച്ചെണ്ണയുടെ തനതായ മണവും വറുത്ത മാങ്ങയുടെ പ്രത്യേക രുചിയും വറ്റൽമുളകിന്റെയും ചുവന്നുള്ളിയുടെയും എരിവും ഒത്തുചേരുമ്പോൾ ഇതൊരു മികച്ച കോമ്പിനേഷനായി മാറുന്നു. വീട്ടിൽ അധികം പച്ചക്കറികൾ ഒന്നുമില്ലാത്ത സമയത്ത് വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് പെട്ടെന്ന് തയ്യാറാക്കാവുന്ന ഒന്നാണിത്. ജാസ്മിൻ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

ചേരുവകൾ

  • വെളിച്ചെണ്ണ
  • പച്ചമാങ്ങ
  • വറ്റൽമുളക്
  • ചുവന്നുള്ളി
  • വെളുത്തുള്ളി
  • ഉപ്പ്

Also Read: മുട്ടയിലേയ്ക്ക് ഈ മസാലപ്പൊടി കൂടി ചേർത്ത് കഴിച്ചു നോക്കൂ, നാവിൽ കപ്പലോടുന്ന രുചിയാണ്

Also Read: മധുരമൂറുന്ന ശർക്കര പൊങ്കൽ ഇനി എളുപ്പത്തിൽ തയ്യാറാക്കാം

തയ്യാറാക്കുന്ന വിധം

  • ഒരു പച്ചമാങ്ങ കട്ടി കുറച്ച് നീളത്തിൽ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
  • എണ്ണ നന്നായി തിളച്ചതിലേയ്ക്ക് പച്ചമാങ്ങ കഷ്ണങ്ങൾ ചേർത്ത് വറുക്കാം.
  • അതേ എണ്ണയിൽ വറ്റൽമുളകും, ചുവന്നുള്ളിയും വെളുത്തുള്ളിയും കറിവേപ്പിലയും ചേർത്തു വറുക്കാം. അവ അൽപ സമയം തണുക്കാൻ മാറ്റി വയ്ക്കാം.
  • വറ്റൽമുളക്, ചുവന്നുള്ളി, വെളുത്തുള്ളി, കറിവേപ്പില എന്നിവയിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി അരച്ചെടുക്കാം.
  • അരച്ചെടുത്ത പേസ്റ്റ് വറുത്ത മാങ്ങയിലേയ്ക്കു ചേർത്ത് ഇളക്കി യോജിപ്പിക്കാം. ഇനി ചോറിനൊപ്പം കഴിച്ചു നോക്കൂ, കിടിലൻ രുചിയാണ്. 

Read More: ഒരു സ്പൂൺ ഉഴുന്ന് പരിപ്പ് മതി, ദോശയോടൊപ്പം ഈ ചമ്മന്തി കഴിച്ചു നോക്കൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: