/indian-express-malayalam/media/media_files/2025/12/04/curd-curry-fi-2025-12-04-12-21-56.jpg)
ഉച്ചയൂണിന് കറി ഇനി മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം | ചിത്രം: ഫ്രീപിക്
തിരക്കിട്ട ജീവിതത്തിൽ, പാചകത്തിന് അധികം സമയം കണ്ടെത്താൻ കഴിയാത്തവർക്ക്, രുചിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന വിഭവങ്ങൾ ഒരു അനുഗ്രഹമാണ്. അത്തരത്തിൽ, നമ്മുടെ അടുക്കളയിലെ പ്രധാനികളായ തൈരും പച്ചമുളകും മാത്രം ഉപയോഗിച്ച്, വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കാവുന്ന ഒരുപാട് കറികളുണ്ട്.
Also Read: അരി അരയ്‌ക്കേണ്ട ബേക്കിംഗ് സോഡ ചേർക്കേണ്ട, പാലപ്പം ഇനി ഇൻസ്റ്റൻ്റായി ചുട്ടെടുക്കാം
എന്തൊക്കെ ഇല്ലെങ്കിലും രണ്ട് പച്ചമുളകും കുറച്ച് തൈരും ഉണ്ടോ? എങ്കിൽ ഒരിക്കലും മറക്കാത്ത രുചിയിൽ അധികം സമയം കളയാതെ കിടിലൻ കറി തയ്യാറാക്കിയെടുക്കാം.
Also Read: റവ വേണ്ട, ഈ പൊടി ഒരു കപ്പുണ്ടെങ്കിൽ ഇനി ഉപ്പുമാവ് കൂടുതൽ രുചികരവും പോഷകസമൃദ്ധവുമാക്കാം
ചേരുവകൾ
- വെളിച്ചെണ്ണ
- കടുക്
- ഉലുവ
- പെരുംജീരകം
- ചെറിയജീരകം
- പച്ചമുളക്
- കുരുമുളക്
- മുളക്പൊടി
- മഞ്ഞൾപ്പൊടി
- തൈര്
- കായപ്പൊടി
- ഉപ്പ്
Also Read: റവ വേണ്ട, ഈ പൊടി ഒരു കപ്പുണ്ടെങ്കിൽ ഇനി ഉപ്പുമാവ് കൂടുതൽ രുചികരവും പോഷകസമൃദ്ധവുമാക്കാം
തയ്യാറാക്കുന്ന വിധം
- കുറച്ച് പച്ചമുളക് ഞെട്ടു കളഞ്ഞ് നെടുകെ പിളർന്ന് എടുക്കാം.
- അര ടീസ്പൂൺ പെരുംജീരകം അര ടീസ്പൂൺ ചെറിയ ജീരകം രണ്ടു മൂന്ന് കുരുമുളക് കാൽ ടീസ്പൂൺ ഉലുവ എന്നിവ പൊടിച്ചെടുക്കാം.
- ശേഷം ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചണ്ണ ഒഴിച്ച് അതിലേയ്ക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. എടുത്ത് വെച്ചിരിക്കുന്ന പച്ചമുളക് അതിലേയ്ക്കു ചേർത്ത് വഴറ്റാം.
- തുടർന്ന് തയ്യാറാക്കി വെച്ചിരിക്കുന്ന മസാലപ്പൊടി കൂടി ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കാം.
- അര ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ കൂടി ചേർത്തിളക്കി യോജിപ്പിക്കാം.
- അതിലേയ്ക്ക് അര കപ്പ് തൈര് കാൽ ടീസ്പൂൺ കായപ്പൊടി ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് മിക്സ് ചെയ്യാം.
- ലഭ്യമെങ്കിൽ കറിവേപ്പില കൂടി ചേർത്ത് ചൂടോടെ ചോറിനൊപ്പം കഴിക്കാം.
Rea More: ദോശയ്ക്കും ഇഡ്ഡലിക്കും ബെസ്റ്റ്, 2 മിനിറ്റിൽ തയ്യാറാക്കാം ഈ ചമ്മന്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us