/indian-express-malayalam/media/media_files/2025/12/11/wine-recipe-fi-2025-12-11-10-23-14.jpg)
Christmas 2025 Recipe: വൈൻ തയ്യാറാക്കുന്ന വിധം
സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം നൽകുന്ന പ്രധാനപ്പെട്ട ആഘോഷങ്ങളാണ് ക്രിസ്തുമസ്സും ന്യൂ ഇയറും. ഈ ആഘോഷങ്ങളെ കൂടുതൽ വർണ്ണാഭമാക്കുന്നതിൽ വൈനിന് ഒരു വലിയ പങ്കുണ്ട്. ചരിത്രപരമായും സാംസ്കാരികപരമായും ഏറെ പ്രാധാന്യമുള്ള ഒരു പാനീയമാണ് വൈൻ. സന്തോഷത്തിന്റെ ഈ ദിനങ്ങളിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേരുമ്പോൾ, ഒരു ഗ്ലാസ് വൈൻ പങ്കുവെക്കുന്നത് പരസ്പര ബന്ധങ്ങൾ ഊഷ്മളമാക്കാനുള്ള മനോഹരമായ ഒരു വഴിയാണ്.
Also Read: അമിതമായി പുളിച്ചു പോകില്ല, അപ്പത്തിനുള്ള മാവ് ഇങ്ങനെ സൂക്ഷിക്കാം
വീടുകളിൽ സ്വയമായി ഉണ്ടാക്കുന്ന ഹോംമെയ്ഡ് വൈനുകൾക്ക് ഈ സമയത്ത് പ്രത്യേക സ്ഥാനമുണ്ട്. മുന്തിരി, പൈനാപ്പിൾ, ലൂബിക്ക തുടങ്ങി വിവിധതരം പഴങ്ങൾ ഉപയോഗിച്ച് തയാറാക്കുന്ന വൈനുകൾ ഓരോ വീടുകളിലെയും രുചിയുടെ ഒത്തുചേരൽ കൂടിയാണ്. ക്രിസ്തുമസ് കേക്കും മറ്റ് പലഹാരങ്ങൾക്കുമൊപ്പം, ചുവന്ന നിറത്തിലുള്ള വൈൻ വിളമ്പുന്നത് ആഘോഷങ്ങൾക്ക് ഒരു പ്രത്യേക ചാരുത നൽകുന്നു.
Also Read: മൈദയോ മുട്ടയോ വേണ്ട, ഏവരേയും കൊതിപ്പിക്കും പൈനാപ്പിൾ കേക്ക് ഇനി ഓവനില്ലാതെ സിംപിളായി തയ്യാറാക്കാം
ലൂവിക്ക, റൂപ്ലിക്ക, ഓലോലിക്ക, ലൗലോലിക്ക, റൂബിക്ക, എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്ന ഒന്നാണ് ലൂബിക്ക. പച്ചനിറത്തിലുള്ള ഈ ഇത്തിരി കുഞ്ഞൻമാർ പഴുത്തു കഴിഞ്ഞാൽ ചുവന്നു തുടുത്ത് ചെടിയിൽ തൂങ്ങിയാടുന്നതു കാണാൻ തന്നെ ചേലാണ്. പുളിയാണ് ഇതിൻ്റെ രുചി. സാധാരണ അച്ചാർ, ചമ്മന്തി എന്നിവ തയ്യാറാക്കാൻ ലൂബിക്ക ഉപയോഗിക്കാറുണ്ട്. സീസണായതിനാൽ ഇത് ധാരാളം ലഭിക്കും. അതിൽ കുറച്ച് മാറ്റി വച്ചോളൂ ക്രിസ്തുമസ് ആഘോഷം കളറാക്കാൻ ഒരു വെറൈറ്റി വൈൻ തയ്യാറാക്കാം. സാധാരണ വൈനിൽ ഗോതമ്പ്, യീസ്റ്റ് എന്നിവ ചേർക്കാറുണ്ട്. എന്നാൽ അവ ചേർക്കാതെ തന്നെ വെറും അഞ്ച് ദിവസം കൊണ്ട് സൊയമ്പൻ വൈൻ തയ്യാറാക്കാം.
ചേരുവകൾ
- ലൂബിക്ക- 2 കിലോ
- പഞ്ചസാര- 1 1/2 കിലോ
- വെള്ളം- 2 ലിറ്റർ
- ഏലയ്ക്ക
- ഗ്രാമ്പൂ
- കറുവാപ്പട്ട
- തക്കോലം
Also Read: ഓവൻ ഇല്ലെങ്കിലും ഫ്രൂട്ട് കേക്ക് തയ്യാറാക്കാം, ഇത്രമാത്രം ചെയ്താൽ മതി
തയ്യാറാക്കുന്ന വിധം
- ലൂബിക്ക കഴുകി വൃത്തിയാക്കി വെള്ളം തുടച്ചെടുക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി രണ്ട് ലിറ്റർ വെള്ളം ചേർക്കാം.
- അതിലേക്ക് ഒന്നര കിലോ പഞ്ചസാര ചേർത്ത് അലിയിക്കാം.
- പഞ്ചസാര അലിഞ്ഞതിനു ശേഷം ഏലയ്ക്ക, ഗ്രാമ്പൂ, തക്കോലം, കറുവാപ്പട്ട എന്നിവ ഒരുപിടി വെള്ളത്തിലേക്കു ചേർത്ത് തിളപ്പിക്കാം.
- അതിലേക്ക് ലൂബിക്ക ചേർത്ത് അടുപ്പണയ്ക്കാം.
- വെള്ളം തണുത്തതിനു ശേഷം ഒരു ഭരണിയിലേയ്ക്കു മാറ്റാം.
- കോട്ടൺ തുണി ഉപയോഗിച്ച് വായു സഞ്ചാരമില്ലാത്ത വിധം ഭരണിയുടെ വായ മൂടി കെട്ടാം.
- സൂര്യപ്രകാശം നേരിട്ടേൽക്കാത്ത സ്ഥലത്ത് ഭരണി അനക്കാതെ സൂക്ഷിക്കാം. അഞ്ച് ദിവസത്തിനു ശേഷം തുറന്ന് അരിച്ചെടുക്കാം. ലൂബിക്ക വൈൻ തയ്യാർ.
Read More: കുക്കറിൽ തയ്യാറാക്കാം കിടിലൻ ബീഫ് കറി, ഈ മാസാലക്കൂട്ട് ചേർത്തു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us