scorecardresearch

ഒരു കപ്പ് ഗോതമ്പ് പൊടി മതി, ഞൊടിയിടയിൽ തയ്യാറാക്കാം രുചികരമായ ബ്രേക്ക്ഫാസ്റ്റ്

ദിവസവും ദോശയും ഇഡ്ഡലിയും കഴിച്ചു മടുത്തോ? എങ്കിൽ ഇനി വ്യത്യസ്തവും രുചികരവുമായ ഒരു റെസിപ്പി ട്രൈ ചെയ്യാം

ദിവസവും ദോശയും ഇഡ്ഡലിയും കഴിച്ചു മടുത്തോ? എങ്കിൽ ഇനി വ്യത്യസ്തവും രുചികരവുമായ ഒരു റെസിപ്പി ട്രൈ ചെയ്യാം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Instant Breakfast

നമ്മുടെയെല്ലാം അടുക്കളയിൽ മിക്കപ്പോഴും ബാക്കി വരുന്ന ഒന്നാണ് ചപ്പാത്തി. രാവിലെ തയ്യാറാക്കിയ ചപ്പാത്തി ബാക്കി വന്നാൽ രാത്രി അത് വീണ്ടും ചൂടാക്കി കഴിക്കുന്നത് പലർക്കും മടുപ്പുള്ള കാര്യമാണ്. എന്നാൽ ഒരേ വിഭവം തന്നെ പലതവണ കഴിക്കാൻ മടിയുള്ളവർക്കായി ബാക്കി വന്ന ചപ്പാത്തി കൊണ്ട് അതിശയകരമായ ഒരു മാറ്റം പരീക്ഷിച്ചാലോ? ചപ്പാത്തി അല്ലെങ്കിൽ ഗോതമ്പ് പൊടി കുഴച്ചെടുത്താലും മതിയാകും. 

Advertisment

Also Read: ശരീരഭാരം കുറയ്ക്കാം ഹെൽത്തിയായിരിക്കാം, ഇനി ദിവസവും ബ്രേക്ക്ഫാസ്റ്റിന് ഇത് കഴിക്കൂ

വെറും ഒരു കപ്പ് ഗോതമ്പ് പൊടി ഉണ്ടെങ്കിൽ ഞൊടിയിടയിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്ട്രീറ്റ് സ്റ്റൈൽ രുചിയിലാണ് ഇത് തയ്യാറാക്കുന്നത്. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുന്നവർക്ക് ധാരാളം പച്ചക്കറികൾ കൂടി ചേർത്ത് ഈ വിഭവം കൂടുതൽ പോഷകപ്രദമാക്കാം.

Also Read: ഒറ്റ മാവിൽ പഞ്ഞിപോലുള്ള ഇഡ്ഡലിയും ദോശയും റെഡി, ഇവ മറക്കരുത്

ചേരുവകൾ

  • ചപ്പാത്തി
  • തക്കാളി സോസ്
  • സോയസോസ്
  • ചില്ലി സോസ്
  • എണ്ണ
  • ഇഞ്ചി 
  • വെളുത്തുള്ളി
  • കാരറ്റ്
  • ക്യാബേജ്
  • ക്യാപ്സിക്കം

Also Read: തന്തൂരി അടുപ്പ് വേണ്ട, പാനിൽ ചുട്ടെടുക്കാം റെസ്റ്റോറൻ്റ് സ്റ്റൈൽ ചില്ലി ചീസ് നാൻ

തയ്യാറാക്കുന്ന വിധം

  • ബാക്കി വന്ന ചപ്പാത്തി നീളത്തിൽ മുറിച്ച് കഷ്ണങ്ങളാക്കാം. (ചപ്പാത്തിയില്ലെങ്കിൽ ഒരു കപ്പ് ഗോതമ്പ് പൊടി കുഴച്ചെടുത്ത് പരത്തി നീളത്തിൽ മുറിച്ചെടുക്കാം. ശേഷം വേവിച്ചെടുക്കാം.)
  • ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി ചപ്പാത്തി വറുത്തെടുക്കാം.
  • അതേ പാനിലേയ്ക്ക് അൽപ്പം വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത് ചേർത്തിളക്കാം.
  • അൽപം കാബേജ്, കാരറ്റ്, ക്യാപ്സിക്കം എന്നിവ നീളത്തിൽ അരിഞ്ഞതു ചേർത്ത് വഴറ്റി മാറ്റി വെച്ചിരിക്കുന്ന ചപ്പാത്തിയും ചേർക്കാം. 
  • തക്കാളി സോസ്, സോയ സോസ്, ചില്ലി സോസ് എന്നിവ ആവശ്യാനുസരണം ചേർത്തിളക്കാം.
  • ലഭ്യമെങ്കിൽ അൽപ്പം എള്ള് കൂടി ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം. 

Read More: പഞ്ഞിപോലുള്ള ബൺ ദോശ കഴിക്കണോ? എങ്കിൽ മാവ് ഇങ്ങനെ തയ്യാറാക്കൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: