scorecardresearch

പച്ചരി വേണ്ട ഈ ഇഡ്ഡലി തയ്യാറാക്കാൻ പരിപ്പ് മതി

ഇനി പച്ചരി ഇല്ലെങ്കിലും പഞ്ഞിപോലുള്ള ഇഡ്ഡലി തയ്യാറാക്കാം, ഇതൊന്ന് ട്രൈ ചെയ്യൂ

ഇനി പച്ചരി ഇല്ലെങ്കിലും പഞ്ഞിപോലുള്ള ഇഡ്ഡലി തയ്യാറാക്കാം, ഇതൊന്ന് ട്രൈ ചെയ്യൂ

author-image
WebDesk
New Update
Masoor Dal Breakfast Recipe

ഇഡ്ഡലി റെസിപ്പി | ചിത്രം: ഫ്രീപിക്

ബ്രേക്ക്ഫാസ്റ്റ് എന്നാൽ സൗത്തിന്ത്യയിൽ ഇഡ്ഡലി തന്നെ താരം. ഹെൽത്തിയായിട്ടുള്ള ഒരു ലൈറ്റ് ബ്രേക്ക്ഫാസ്റ്റാണിത്. പച്ചരിയും ഉഴുന്നും ഉപയോഗിച്ചാണ് സാധാരണ ഇഡ്ഡലി തയ്യാറാക്കാറുള്ളത്. എന്നാൽ അത് പ്രോട്ടീൻ സമ്പന്നമാക്കാൻ പച്ചരിക്കു പകരം ഈ തുവര പരിപ്പ് ചേർത്തു നോക്കൂ.

Advertisment

ചേരുവകൾ

  • ഉഴുന്ന് പരിപ്പ്- 1 ഗ്ലാസ്
  • തുവരപരിപ്പ്- 1/2 ഗ്ലാസ്
  • ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • ഒരു ഗ്ലാസ് ഉഴുന്ന് പരിപ്പും, അര ഗ്ലാസ് തുവര പരിപ്പും വെള്ളത്തിൽ കുതിർക്കാൻ വയ്ക്കാം.
  • എട്ട് മണിക്കൂറെങ്കിലും ഇങ്ങനെ വെള്ളത്തിൽ കുതിർത്തു വയ്ക്കണം. ശേഷം ഇവ ഒരുമിച്ച് അരച്ചെടുക്കാം.
  • നന്നായി അരച്ചെടുത്ത മാവിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് പുളിപ്പിക്കാൻ മാറ്റി വയ്ക്കാം.
  • മാവ് പുളിച്ചതിനു ശേഷം ദോശ പാൻ അടുപ്പിൽ വച്ച് അൽപം എണ്ണ പുരട്ടി മാവ് ഒഴിച്ച്  ചുട്ടെടുക്കാം. 

Read More:

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: