/indian-express-malayalam/media/media_files/2026/01/08/potato-podi-fry-fi-2026-01-08-11-59-59.jpg)
പൊട്ടറ്റോ പൊടി ഫ്രൈ | ചിത്രം: ഫ്രീപിക്
ഉരുളക്കിഴങ്ങ് കൊണ്ട് എപ്പോഴും ഉണ്ടാക്കുന്ന മെഴുക്കുപുരട്ടിയും കറികളും കഴിച്ച് മടുത്തോ? എങ്കിൽ ഇതാ വ്യത്യസ്തമായ ഒരു സൗത്ത് ഇന്ത്യൻ സ്‌റ്റൈൽ 'പൊട്ടറ്റോ പൊടി ഫ്രൈ'. സൗത്തിന്ത്യൻ രുചികളിൽ ഏറെ ആരാധകരുള്ള പൊടി ഇഡ്ഡലിയോട് സാമ്യമുള്ള ഒരു കിടിലൻ വിഭവമാണിത്. സാധാരണ ഉരുളക്കിഴങ്ങിനേക്കാൾ കൂടുതൽ രുചി ഈ വിഭവത്തിന് നൽകുന്നത് ചെറിയ ഉരുളക്കിഴങ്ങുകളാണ്. അത് കിട്ടിയില്ലെങ്കിൽ സാധാരണ ഉരുളക്കിഴങ്ങ് കഷണങ്ങളാക്കി മുറിച്ചും ഉപയോഗിക്കാം. ഉച്ചയ്ക്ക് ചോറിനൊപ്പമോ നന്നായി വറുത്തെടുത്താൽ വൈകിട്ട് ചായക്കൊപ്പമോ ഇത് കഴിക്കാം. ഡോ ഷാനു തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: മാവ് പുളിക്കാൻ കാത്തിരിക്കേണ്ട; പഞ്ഞിപോലെ മൃദുവായ അപ്പത്തിന് ഇനി മാവ് ഇങ്ങനെ തയ്യാറാക്കാം
ചേരുവകൾ
- ബേബി പൊട്ടറ്റോ (ചെറിയ ഉരുളക്കിഴങ്ങ്) - 3/4 കിലോ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- കായം - ഒരു നുള്ള്
- ഉപ്പ് - പാകത്തിന്
- കടലപ്പരിപ്പ് - 2 ടേബിൾ സ്പൂൺ
- മല്ലി - 1.5 ടേബിൾ സ്പൂൺ
- വറ്റൽമുളക് - 3 മുതൽ 4 വരെ (എരിവിനനുസരിച്ച് മാറ്റം വരുത്താം)
- കുരുമുളക് - 1/2 ടീസ്പൂൺ
- തേങ്ങ ചിരകിയത് - 1 ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ/എണ്ണ - 2 ടേബിൾ സ്പൂൺ
- കടുക് - 1/2 ടീസ്പൂൺ
- ഉഴുന്ന് പരിപ്പ് - 1 ടീസ്പൂൺ
- കറിവേപ്പില - ആവശ്യത്തിന്
Also Read: ഒരു തരി വട്ടുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ ധൈര്യമായി ഇതെടുത്തു കൊടുത്തോളൂ
Also Read: അരിയും ഉഴുന്നും വേണ്ട, 5 മിനിറ്റിൽ തയ്യാറാക്കാം പഞ്ഞിക്കെട്ടുപോലുള്ള ഇഡ്ഡലി
തയ്യാറാക്കുന്ന വിധം
- ബേബി പൊട്ടറ്റോ പ്രഷർ കുക്കറിൽ വേവിച്ചെടുക്കാം (അമിതമായി വെന്ത് ഉടയാൻ പാടില്ല). തണുത്ത ശേഷം തൊലി കളഞ്ഞു മാറ്റിവെക്കുക.
- കടലപ്പരിപ്പ്, മല്ലി, ഉണക്കമുളക്, കുരുമുളക്, തേങ്ങ എന്നിവ എണ്ണയില്ലാതെ വറുത്തെടുക്കാം. തണുത്ത ശേഷം അല്പം ഉപ്പ് ചേർത്ത് നന്നായി പൊടിച്ചെടുക്കുക.
- ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കാം. അതിലേക്ക് ഉഴുന്ന് പരിപ്പ് ചേർത്ത് ഗോൾഡൻ നിറമാകുന്നതുവരെ വറുക്കുക. ശേഷം കറിവേപ്പിലയും കായവും ചേർക്കാം.
- വേവിച്ചുവെച്ച ഉരുളക്കിഴങ്ങ്, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഉരുളക്കിഴങ്ങ് മൊരിഞ്ഞ് സ്വർണ്ണനിറമാകുന്നത് വരെ വഴറ്റാം.
- അവസാനം തയ്യാറാക്കിവെച്ചിരിക്കുന്ന മസാലപ്പൊടി ഇതിലേക്ക് ചേർക്കാം. മസാല എല്ലാ ഭാഗത്തും ഒരുപോലെ പിടിക്കുകയും നല്ല മണം വരുന്നത് വരെ കുറച്ച് മിനിറ്റ് കൂടി വഴറ്റാം.
- ഇനി ചോറിനൊപ്പം വിളമ്പി കഴിച്ചു നോക്കൂ.
Read More: ഒരു മുറി വഴുതനങ്ങ മതി, ഈ 6 വിഭങ്ങൾ തയ്യാറാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us