/indian-express-malayalam/media/media_files/2026/01/10/achappam-2026-01-10-12-32-33.jpg)
അച്ചപ്പം | ചിത്രം: ഫ്രീപിക്
ചായനേരങ്ങളെ കൂടുതൽ സ്വാദിഷ്ടമാക്കുന്ന പരമ്പരാഗത പലഹാരങ്ങളിൽ എന്നും മുൻപന്തിയിലാണ് അച്ചപ്പത്തിന്റെ സ്ഥാനം. സാധാരണയായി അരി കുതിർത്ത് അരച്ചും തേങ്ങാപ്പാൽ ചേർത്തും വലിയ തയ്യാറെടുപ്പുകളോടെയാണ് അച്ചപ്പം ഉണ്ടാക്കാറുള്ളത്. എന്നാൽ പെട്ടെന്ന് ഒരു പലഹാരം കഴിക്കാൻ തോന്നിയാലോ അല്ലെങ്കിൽ വീട്ടിൽ അതിഥികൾ വന്നാലോ അത്രയും സമയംലഭിക്കണമെന്നില്ല. ഇവിടെയാണ് 'ഇൻസ്റ്റന്റ് അച്ചപ്പം' എന്ന ആശയത്തിന്റെ പ്രസക്തി. അരിപ്പൊടിയോ തേങ്ങാപ്പാലോ ഇല്ലാതെ തന്നെ വെറും അഞ്ച് മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്ന ഈ വിഭവം രുചിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഇഷ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ഉരുളക്കിഴങ്ങ് മാത്രം മതി, ഉച്ചയൂണ് കഴിക്കാൻ ആരും കൊതിക്കും
ചേരുവകൾ
- മൈദ- 1 കപ്പ്
- മുട്ട- 1
- പഞ്ചസാര- 1/2 കപ്പ്
- എള്ള്- ഒരു ചെറിയ സ്പൂൺ
- ഉപ്പ്- ഒരു നുള്ള്
- വെള്ളം- ആവശ്യത്തിന്
- വെളിച്ചെണ്ണ- ആവശ്യത്തിന്
Also Read: 10 മിനിറ്റിൽ മാവും ദോശയും റെഡി, തിരക്കുള്ള ദിവസങ്ങളിലും ഇനി ബ്രേക്ക്ഫാസ്റ്റ് രുചികരമാക്കാം
Also Read: ഇനി വടയുണ്ടാക്കാൻ മാവ് അരയ്‌ക്കേണ്ട, ഒരു കപ്പ് റവ മാത്രം മതി
തയ്യാറാക്കുന്ന വിധം
- ഒരു പാത്രത്തിൽ മുട്ടയും പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് മൈദയും ഒരു നുള്ള് ഉപ്പും ചേർക്കാം.
- ആവശ്യത്തിന് വെള്ളം ഒഴിച്ച് കട്ടകളില്ലാതെ അച്ചപ്പത്തിന്റെ പാകത്തിന് കലക്കിയെടുക്കാം. മാവ് ഒരുപാട് അയഞ്ഞുപോകരുത്. ഇതിലേക്ക് എള്ള് കൂടി ചേർത്ത് ഇളക്കാം.
- ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാക്കാം. എണ്ണ ചൂടാകുമ്പോൾ അച്ചപ്പത്തിന്റെ അച്ച് എണ്ണയിലിട്ട് നന്നായി ചൂടാക്കാൻ ശ്രദ്ധിക്കണം.
- ചൂടായ അച്ച് ബാറ്ററിൽ മുക്കി (അച്ചിന്റെ മുക്കാൽ ഭാഗം മാത്രം മുങ്ങുന്നതാണ് ഉചിതം) തിളച്ച എണ്ണയിലേക്ക് പിടിക്കാം. അച്ചിൽ നിന്നും വിട്ടു വരുന്നത് വരെ പതുക്കെ ഇളക്കി കൊടുക്കാം.
- അച്ചപ്പം രണ്ടു വശവും ഇളം ബ്രൗൺ നിറമാകുന്നത് വരെ വറുക്കാം.
- ശേഷം ടിഷ്യൂ പേപ്പറിനു മുകളിൽ വച്ച് അമിതമായ എണ്ണ നീക്കം ചെയ്ത് കഴിക്കാം. ബാക്കി വന്നവ അടച്ചുറപ്പുള്ള ഒരു പാത്രത്തിലാക്കി സൂക്ഷിച്ചാൽ ദിവസങ്ങളോളം കഴിക്കാം.
Read More: ബേക്കറി രുചിയിൽ വീട്ടിലുണ്ടാക്കാം ചൂടുള്ള മുട്ട പഫ്‌സ്, ഇതാ എളുപ്പവഴി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us