scorecardresearch

ബ്രെഡ് മതി, നാവിലലിയുന്ന കാരമൽ പുഡ്ഡിംഗ് തയ്യാറാക്കാം കുക്കറിൽ

ബേക്കറിയിൽ ചില്ലുകൂട്ടിലിരിക്കുന്ന കാരമൽ പുഡ്ഡിംഗ് കണ്ട് കൊതിക്കാത്തവരായി ആരും ഉണ്ടാവില്ല. ഇനി കൊതിച്ചിരിക്കാതെ സിംപിളായി അത് വീട്ടിൽ തയ്യാറാക്കാം

ബേക്കറിയിൽ ചില്ലുകൂട്ടിലിരിക്കുന്ന കാരമൽ പുഡ്ഡിംഗ് കണ്ട് കൊതിക്കാത്തവരായി ആരും ഉണ്ടാവില്ല. ഇനി കൊതിച്ചിരിക്കാതെ സിംപിളായി അത് വീട്ടിൽ തയ്യാറാക്കാം

author-image
WebDesk
New Update
Caramel Pudding Recipe FI

കാരമൽ പുഡ്ഡിംഗ് | ചിത്രം: ഫ്രീപിക്

നല്ലൊരു മധുരം കഴിക്കാൻ തോന്നിയാൽ ഇനി ഓവനെക്കുറിച്ചോർത്ത് വിഷമിക്കേണ്ട! വീട്ടിൽ എളുപ്പത്തിൽ കിട്ടുന്ന കുറഞ്ഞ ചേരുവകൾ കൊണ്ട്, എല്ലാവർക്കും ഇഷ്ടപ്പെടുന്ന കാരമൽ ബ്രെഡ് പുഡ്ഡിംഗ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഈസിയായി ഉണ്ടാക്കാമെന്ന് മാത്രമല്ല, നാവിൽ വച്ചാൽ അലിഞ്ഞുപോകുന്നത്ര സോഫ്റ്റും രുചികരവുമാണിത്. മിക്ക വീടുകളിലും കാണുന്ന പ്രഷർ കുക്കർ ഉണ്ടെങ്കിൽ ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാം. 
പെട്ടെന്ന ഒരു മധുരം കഴിക്കാൻ​ കൊതി തോന്നുന്ന ആർക്കും ഇത് ധൈര്യമായി ട്രൈ ചെയ്യാം. തണുപ്പിച്ചോ ചൂടോടെയോ ഇത് കഴിച്ചു നോക്കൂ. ആസിഫ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

Advertisment

Also Read: 5 മിനിറ്റിൽ മാവ് അരയ്ക്കാം ദോശയും ചുട്ടെടുക്കാം, ഇനി അരിയും ഉഴുന്നും വേണ്ട

ചേരുവകൾ

  • ബ്രഡ് കഷണങ്ങൾ – 6
  • പാൽ – ½ ലിറ്റർ
  • പഞ്ചസാര – ½ കപ്പ്
  • മുട്ട – 2 (ഓപ്ഷണൽ)
  • വാനില എസ്സെൻസ് – 1 ടീസ്പൂൺ (ഓപ്ഷണൽ)

തയ്യാറാക്കുന്ന വിധം

  • ഒരു പാനിൽ അൽപം പഞ്ചസാരയെടുത്ത് കുറച്ച് വെള്ളം ഒഴിച്ച് അലിയിക്കാം.
  • വെള്ളം വറ്റി പഞ്ചസാര അലിഞ്ഞ് ബ്രൗൺ നിറമാകുമ്പോൾ കുറച്ച് പാലൊഴിച്ചിളക്കാം.
  • ഇതിലേയ്ക്ക് ചെറിയ കഷ്ണങ്ങളാക്കിയ ബ്രെഡ് ചേർക്കാം. ഇതേസമയം രണ്ട് മുട്ടയിലേയ്ക്ക് ഒരു ടീസ്പൂൺ​ വാനില എസ്സെൻസ് ചേർക്ക് മിക്സിയിൽ അടിച്ചെടുക്കാം.
  • ഇത് പാലിലേയ്ക്ക് ഒഴിച്ചിളക്കി യോജിപ്പിക്കാം. അടുപ്പണച്ച് ഈ മിശ്രിതം ഒരു പുഡ്ഡിംഗ് മോൾഡിലേയ്ക്കു പകരാം.
  • ശേഷം ഇഡ്ഡലി പാത്രത്തിലോ, കുക്കറിലോ വച്ച് 15 മുതൽ 20 മിനിറ്റ് വരെ ആവിയിൽ വേവിക്കാം. വെന്തതിനു ശേഷം ഇത് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കഴിക്കാം. 
Advertisment

Also Read: രണ്ട് ഉരുളക്കിഴങ്ങ് മതി, ഇനി രണ്ട് മിനിറ്റിൽ ചായക്കുള്ള സ്നാക് റെഡിയാക്കാം

Also Read: കുറച്ച് എണ്ണയിൽ കൂടുതൽ ക്രിസ്പിയായി ഉള്ളിവട വറുത്തെടുക്കാം, ട്രൈ ചെയ്തു നോക്കൂ

ഇക്കാര്യം ശ്രദ്ധിക്കാം

  • മുട്ട ചേർക്കാതെയും ഈ പുഡ്ഡിംഗ് തയ്യാറാക്കാം. അത് ഒരു ഓപ്ഷണൽ ചേരുവയാണ്. 
  • പുഡ്ഡിംഗിൻ്റെ മുകളിൽ കുറച്ച് നെയ്യോ തേങ്ങ ചിരകിയതോ ചേർക്കുന്നത് രുചി വർധിപ്പിക്കും. 
  • ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചോ അല്ലാതെയോ ഇത് കഴിക്കാം. 

Read More: അസാധ്യ രുചിയിൽ പഞ്ഞിപോലുള്ള വട്ടയപ്പം കഴിക്കാം, അരിപ്പൊടിയിൽ ഇവ ചേർത്ത് മാവ് തയ്യാറാക്കൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: