/indian-express-malayalam/media/media_files/2025/11/28/cake-recipe-fi-2025-11-28-13-23-23.jpg)
കേക്ക്
പലഹാര പ്രിയരാണോ?. കുട്ടികൾക്കു മാത്രമല്ല വൈകിട്ട് ചായക്കൊപ്പം പലഹാരം എല്ലാവരും ആഗ്രഹിച്ചു പോകും. മഴക്കാലമാണെങ്കിൽ പറയുകയേ വേണ്ട, ചൂടു ചായക്കൊപ്പം എന്തു പലഹാരം വേണമെന്ന ചിന്തയാകും എല്ലാവർക്കും. എന്നാലങ്ങനെ ആഗ്രഹിച്ചിരിക്കേണ്ട. ഗോതമ്പ് പൊടിയും മുട്ടയും ഉണ്ടെങ്കിൽ വെറും അഞ്ചു മിനിറ്റിൽ ഒരു മിനി കേക്ക് തന്നെ തയ്യാറാക്കാം. വളരെ കുറച്ചു ചേരുവകൾ മാത്രം മതി. ഗോതമ്പ് പൊടി ഇല്ലെങ്കിൽ മൈദ ഉപയോഗിച്ചും ഇതിൻ്റെ മാവ് തയ്യാറാക്കാം. മുട്ടയോടൊപ്പം അൽപ്പം കാരറ്റ് കൂടി ചേർക്കുന്നതിനാൽ ഹെൽത്തിയായിരിക്കും എന്നതിൽ സംശയം വേണ്ട.
Also Read: ഒരു കഷ്ണം തേങ്ങ ഉണ്ടെങ്കിൽ ഇനി 5 മിനിറ്റിൽ ഹൽവ വീട്ടിൽ തയ്യാറാക്കാം
റിസ്വാന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ മിനി കേക്ക് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: 5 മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ്, ഒരു കപ്പ് ഗോതമ്പ് പൊടി മതി
ചേരുവകൾ
- പഞ്ചസാര
- മുട്ട
- വെള്ളം
- യീസ്റ്റ്
- ഗോതമ്പ് പൊടി
- കാരറ്റ്
- വാനില എസെൻസ്
- നെയ്യ്
Also Read: കുറച്ച് എണ്ണയിൽ കൂടുതൽ ക്രിസ്പിയായി പൂരി വറുത്തെടുക്കാം, മാവ് തയ്യാറാക്കാൻ ഇത് ഉപയോഗിക്കൂ
തയ്യാറാക്കുന്ന വിധം
- ഒരു ബൗളിലേയ്ക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിക്കാം.
- അതിലേയ്ക്ക് അര കപ്പ് പഞ്ചസാര, ഒരു ടീസ്പൂൺ യീസ്റ്റ്, അര കപ്പ് ചെറു ചൂടൂവെള്ളം എന്നിവ ചേർത്ത് നന്നായി ഇളക്കാം.
- ഒരു കപ്പ് ഗോതമ്പ് പൊടി, അൽപ്പം ഉപ്പ്, ഒരു ടീസ്പൂൺ വാനില എസൻസ്, ഒരു കാരറ്റ് ഗ്രേറ്റ് ചെയ്തത് എന്നിവ കൂടി ചേർത്തിളക്കി മാവ് തയ്യാറാക്കി ഒരു മണിക്കൂർ മാറ്റി വെയ്ക്കാം.
- ചെറിയ ഗ്ലാസിലോ, ഇഡ്ഡലി പാത്രത്തിലോ നെയ്യ് പുരട്ടി മാവൊഴിച്ച് വേവിച്ചെടുക്കാം.
Also Read: ഗോതമ്പോ മൈദയോ വേണ്ട, ഇനി ചപ്പാത്തി സോഫ്റ്റും രുചികരവുമാക്കാൻ ഇത് ഒരു കപ്പ് മതി
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- മുട്ടയ്ക്കു പകരം മൈദ ഉപയോഗിക്കാം.
- കേക്ക് രുചികരമാക്കാൻ കാരറ്റ് പോലെയുള്ളവ അരച്ചതു കൂടി മാവിലേയ്ക്കു ചേർക്കാം.
- ആവിയിൽ വേവിക്കുന്നതിനാൽ പൂർണമായും വെന്തു എന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം അടുപ്പിൽ നിന്നും മാറ്റാം.
- ആവിയിൽ കുറഞ്ഞ തീയിൽ വേവിക്കുന്നതാണ് ഉത്തമം.
Read More: പഞ്ഞിപോലുള്ള രാമശ്ശേരി ഇഡ്ഡലി ഇനി സിംപിളായി വീട്ടിൽ ഉണ്ടാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us