scorecardresearch

Christmas 2025 Recipe: കുക്കറിൽ തയ്യാറാക്കാം കിടിലൻ ബീഫ് കറി, ഈ മാസാലക്കൂട്ട് ചേർത്തു നോക്കൂ

ക്രിസ്തുമസ് സീസണിൽ ഇഷ്ട വിഭവമായ ബീഫ് ഇനി നാവിൽ കൊതിയൂറുന്ന രുചിയിൽ തയ്യാറാക്കാം, ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ

ക്രിസ്തുമസ് സീസണിൽ ഇഷ്ട വിഭവമായ ബീഫ് ഇനി നാവിൽ കൊതിയൂറുന്ന രുചിയിൽ തയ്യാറാക്കാം, ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Beef Curry FI

ബീഫ് കറി

ശരീരത്തിന് അവശ്യമായ പ്രോട്ടീൻ്റെ ഉറവിടമാണ് പച്ചക്കറികളും, മത്സ്യവും, മാംസവും. ഏറെ ആളുകളും പ്രോട്ടീനിനായി ആശ്രയിക്കുന്നത് മത്സ്യവും മാംസവും തന്നെയാണ്. അതിൽ തന്നെ ആരാധകരേറെ ഉള്ളത് ബീഫിനാണ്. ധാരാളം പൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ അമിത അളവിൽ ഇത് ഉപയോഗിക്കാൻ പാടില്ല എങ്കിലും നന്നായി പാകം ചെയ്തെടുത്താൽ ഗുണങ്ങളേറെയാണ്.

Advertisment

Also Read: വിഷരഹിതവും രുചികരവുമായ സീ ഫുഡ് കഴിക്കാം ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ

ബീഫ് ഫ്രൈ, റോസ്റ്റ്, കറി, ഇങ്ങനെ നീണ്ടു പോകുന്ന ബീഫ് വിഭവങ്ങളുടെ പട്ടിക. അതിൽ തന്നെ കുക്കർ ഉപയോഗിച്ച് എറ്റവും എളുപ്പത്തിൽ എങ്ങനെ ബീഫ് കറി തയ്യാറാക്കാം എന്ന് പരിചയപ്പെടാം. വന്ദന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

Also Read: ഗോതമ്പ് പൊടിയിൽ ഇതിലൊന്നു ചേർത്ത് കുഴയ്ക്കൂ, ചപ്പാത്തി പഞ്ഞി പോലെ സോഫ്റ്റാകും

ചേരുവകൾ

  • ബീഫ്- 1/2 കിലോ
  • വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
  • സവാള-2
  • ചുവന്നുള്ളി- 6
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 1/2 ടേബിൾസ്പൂൺ
  • മുളകുപൊടി- 1 1/2 ടേബിൾസ്പൂൺ
  • ഗരംമസാല- 1/2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ
  • മല്ലിപ്പൊടി- 1/2 ടേബിൾസ്പൂൺ
  • വെള്ളം- 1/4 കപ്പ്
  • ഉപ്പ്- ആവശ്യത്തിന്
  • കറിവേപ്പില

Also Read: ഇനി കോയിൻ പൊറോട്ട വീട്ടിൽ തയ്യാറാക്കാം വീശിയടിക്കാതെ തന്നെ

തയ്യാറാക്കുന്ന വിധം

  • കുക്കർ അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
  • എണ്ണ ചൂടായി കഴിയുമ്പോൾ തേങ്ങ കഷ്ണൾ സവാള ചുവന്നുള്ളി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്തു വഴറ്റാം.
  • അവ നന്നായി വഴറ്റി കഴിഞ്ഞ് ഒന്നര ടേബിൾസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടേബിൾസ്പൂൺ മല്ലിപ്പൊടി,  അര ടേബിൾസ്പൂൺ ഗരംമസാല അര ടേബിൾസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കാം.
  • ഇതിലേയ്ക്ക് വൃത്തിയായി കഴുകി വച്ച് അര കിലോ ബീഫ് കഷ്ണങ്ങൾ ചേർത്തു യോജിപ്പിക്കാം.
  • കാൽ കപ്പ് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും, ഒരു പിടി കറിവേപ്പിലയും ചേർത്ത് അടച്ചു വച്ച് വേവിക്കാം.
  • അഞ്ച് മുതൽ ഏഴ് വിസിൽ വരെ വന്നതിനു ശേഷം അടുപ്പണയ്ക്കാം.
  • പ്രഷർ പോയതിനു ശേഷം കുക്കർ തുറന്ന് പാകത്തിന് ഉപ്പ് ഉണ്ടോ എന്ന് നോക്കാം. ഇനി ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.

Read More: അമിതമായി പുളിച്ചു പോകില്ല, അപ്പത്തിനുള്ള മാവ് ഇങ്ങനെ സൂക്ഷിക്കാം

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: