scorecardresearch

ഒരു സ്പൂൺ കുരുമുളക് മതി, അടുക്കളയിൽ ഒളിച്ചിരിക്കുന്ന പാറ്റകളെ തുരത്താൻ വഴിയുണ്ട്

കെമിക്കൽ റിപ്പല്ലൻ്റുകൾ ഉപയോഗിക്കുന്നതിനു പകരം പാറ്റകളെ തുരത്താൻ അടുക്കളയിൽ തന്നെയുള്ള പൊടിക്കൈകൾ പ്രയോഗിച്ചു നോക്കൂ

കെമിക്കൽ റിപ്പല്ലൻ്റുകൾ ഉപയോഗിക്കുന്നതിനു പകരം പാറ്റകളെ തുരത്താൻ അടുക്കളയിൽ തന്നെയുള്ള പൊടിക്കൈകൾ പ്രയോഗിച്ചു നോക്കൂ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Prevent Cockroached FI

പാറ്റകളെ തുരത്താനുള്ള പൊടിക്കൈകൾ | ചിത്രം: ഫ്രീപിക്

വീടുകളിൽ, പ്രത്യേകിച്ച് അടുക്കളയിൽ, പാറ്റകളുടെ ശല്യം വളരെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. രാസവസ്തുക്കൾ അടങ്ങിയ സ്പ്രേകൾ ഉപയോഗിക്കുന്നത് പലപ്പോഴും ആരോഗ്യപരമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. എന്നാൽ, വീട്ടിൽ എളുപ്പത്തിൽ ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് പാറ്റകളെ അകറ്റിനിർത്താം. അവ എങ്ങനെ ഉപയോഗിക്കണം എന്ന് പരിചയപ്പെടാം. 

Advertisment

Also Read: രണ്ട് മുറി നാരങ്ങ കൊണ്ട് മാറ്റാം അടുക്കളയിലെ ദുർഗന്ധം

നിങ്ങളുടെ വീട്ടിൽ നിന്ന് പാറ്റകളെയും പല്ലികളെയും അകറ്റി നിർത്താൻ പ്രധാനപ്പെട്ടതും ലളിതവുമായ വഴികളിതാ:

ഉള്ളിയും വെളുത്തുള്ളിയും

പാറ്റകളെ അകറ്റാൻ ഉള്ളിയും വെളുത്തുള്ളിയും ഏറ്റവും നല്ല പ്രതിവിധികളാണ്. പാറ്റ ശല്യം അമിതമായ ഇടങ്ങളിൽ ഒരു കഷണം ഉള്ളിയോ വെളുത്തുള്ളിയോ വയ്ക്കാം. പല്ലികൾക്ക് ഈ ഗന്ധം അസഹനീയമാണ്.

Also Read: അരിയിൽ ഒളിച്ചിരിക്കുന്ന ഇത്തിരി കുഞ്ഞൻ ചെള്ളിനെ തുരത്താൻ അടുക്കളയിലുണ്ട് വഴി

മുട്ടത്തോടുകൾ

മുട്ടത്തോടുകൾ പല്ലികളിൽ ഒരുതരം അലർജി ഉണ്ടാക്കും. അതിനാൽ, പല്ലികളുടെയും പാറ്റകളുടെയും ശല്യമുള്ള ഇടങ്ങളിൽ മുട്ടത്തോടുകൾ വയ്ക്കാം. 

കുരുമുളക് സ്പ്രേ

കറുത്ത കുരുമുളക് പൊടി ശക്തമായ ഒരു പ്രകൃതിദത്ത കീടനാശിനിയാണ്. ഇത് ഒരു സ്പ്രേ കുപ്പിയിൽ വെള്ളത്തിൽ കലർത്തി പല്ലിയുടെയും പാറ്റകളുടെയും ശല്യമുള്ള ഇടങ്ങളിൽ സ്പ്രേ ചെയ്യാം. കുരുമുളകിന്റെ രൂക്ഷഗന്ധം പല്ലികൾക്കും പാറ്റകൾക്കും അസഹനീയമാണ്. 

Also Read: അടുക്കളയിൽ പാചകം എളുപ്പമാക്കാൻ ഉറപ്പായും ഇക്കാര്യങ്ങൾ അറിയണം

നാഫ്തലീൻ ഗുളികകൾ

വസ്ത്രങ്ങളിലെ പ്രാണികളെ മാത്രമല്ല, പല്ലികളെയും പാറ്റകളെയും അകറ്റാൻ നാഫ്തലീൻ ഗുളികകൾ ഉപയോഗിക്കാം. കുട്ടികളുടെ ശ്രദ്ധയിൽപ്പെടാത്ത ഇടങ്ങളിൽ വേണം ഇവ വയ്ക്കാൻ.

കാപ്പിപ്പൊടിയും പുകയിലയും

കാപ്പിപ്പൊടിയും പുകയിലയും ചെറിയ ഉരുളകളാക്കി പല്ലികൾ വരുന്ന വഴികളിൽ വയ്ക്കാം. ഈ മിശ്രിതത്തിന്റെ ഗന്ധം പല്ലികൾക്ക് അസഹനീയമാണ്.
കാക്കകളെ അകറ്റാനുള്ള പ്രകൃതിദത്ത വഴികൾ.

Read More: ദുർഗന്ധമില്ലാതെ അടുക്കള എപ്പോഴും ഫ്രഷായിരിക്കണോ? എങ്കിൽ ഇതിലൊന്ന് ട്രൈ ചെയ്തു നോക്കൂ

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: