/indian-express-malayalam/media/media_files/2025/11/04/high-protien-sandwich-fi-2025-11-04-12-21-15.jpg)
പ്രോട്ടീൻ സാൻഡ്വിച്ച്
പുതിയ തലമുറയുടെ തിരക്കിട്ട ജീവിതശൈലിയിൽ, ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാൻ പലപ്പോഴും സമയം കിട്ടാറില്ല. ജിമ്മിൽ പോകുന്നവർക്കും, ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും, അല്ലെങ്കിൽ ഊർജ്ജസ്വലരായി ഇരിക്കാൻ പ്രോട്ടീൻ ധാരാളം ആവശ്യമുള്ളവർക്കും ഏറ്റവും എളുപ്പത്തിൽ ആശ്രയിക്കാവുന്ന ഒന്നാണ് ഒരു സാൻഡ്വിച്ചുണ്ട്.
Also Read: ശരീരഭാരം നിയന്ത്രിക്കാം ആരോഗ്യം മെച്ചപ്പെടുത്താം, ഭക്ഷണത്തിനു ശേഷം ഇത് കഴിക്കൂ
പ്രഭാതഭക്ഷണത്തിനോ, ഉച്ചഭക്ഷണത്തിനോ, അല്ലെങ്കിൽ വൈകുന്നേരത്തെ ലഘുഭക്ഷണമായോ ഇത് നിമിഷങ്ങൾക്കകം തയ്യാറാക്കാം. പേശികളുടെ വളർച്ചയ്ക്കും, വിശപ്പ് നിയന്ത്രിക്കുന്നതിനും, ദിവസം മുഴുവൻ ഊർജ്ജം നിലനിർത്തുന്നതിനും പ്രോട്ടീൻ വളരെ അത്യാവശ്യമാണ്. ഏറ്റവും കുറഞ്ഞ ചേരുവകളും സമയവും മാത്രം ഉപയോഗിച്ച്, എങ്ങനെ പോഷകഗുണങ്ങൾ നിറഞ്ഞതും, അതേ സമയം രുചികരവുമായ ഒരു സാൻഡ്വിച്ച് തയ്യാറാക്കാം എന്ന് പരിചയപ്പെടാം. ലുബ്ന തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇതിൻ്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- പനീർ
- വെളുത്തുള്ളി- 2
- വറ്റൽമുളക് ചതച്ചത്- 1 ടേബിൾസ്പൂൺ
- തൈര്- 4 ടേബിൾസ്പൂൺ
- വറ്റൽമുളക്- 2
- നാരങ്ങ നീര്- 1 ടേബിൾസ്പൂൺ
- ഉപ്പ്- 1/2 ടീസ്പൂൺ
- സവാള
- കാരറ്റ്
- വെള്ളരി
- മല്ലിയില
Also Read: ഒരു കപ്പ് ചോറ് മതി, ചൂട് ചായക്കൊപ്പം കഴിക്കാൻ​ കണ്ണൂരപ്പം റെഡി
Also Read: കുറച്ച് എണ്ണയിൽ കൂടുതൽ രുചിയിൽ ക്രിസ്പിയായി വട തയ്യാറാക്കാം, പരിപ്പിനു പകരം ഇതുപയോഗിക്കൂ
തയ്യാറാക്കുന്ന വിധം
- 100 ഗ്രാം പനീർ ഒരു ബൗളിലെടുക്കാം. അതിലേയ്ക്ക് രണ്ട് വെളുത്തുള്ളി അരച്ചെടുത്തതു ചേർക്കാം.
- ഒപ്പം ഒരു ടേബിൾസ്പൂൺ വറ്റൽമുളക് ചതച്ചത്, നാല് ടേബിൾസ്പൂൺ തൈര്, രണ്ട് വറ്റൽമുളക് ചെറുതായി അരിഞ്ഞത്, ഒരുടേബിൾസ്പൂൺ നാരങ്ങ നീര്, അര ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കാം.
- ക്രീം പരുവത്തിലാകുന്നതു വരെ ഇളക്കി യോജിപ്പിക്കാം.
- ലഭ്യമായ പച്ചക്കറികൾ( സവാള, കാരറ്റ്, വെള്ളരി, മല്ലിയില എന്നിവ ചെറുതായി അരിഞ്ഞെടുക്കാം. ഇത് പനീറിലേയ്ക്കു ചേർത്തിളക്കാം.
- ഒരു ബ്രെഡെടുക്കാം. അതിലേയ്ക്ക് തയ്യാറാക്കിയ ഫില്ലിംഗ് വയ്ക്കാം. മുകളിൽ ഒരു ബ്രെഡ് വയ്ക്കാം. ഒരു പാൻ അടുപ്പിൽ വച്ച് അതിൽ നെയ്യ് പുരട്ടാം.
- ശേഷം ബ്രെഡ് അതിൽ വച്ച് ഇരുവശങ്ങളും ഗോൾഡൻ ബ്രൗൺ ആകുന്നതു വരെ ടോസ്റ്റ് ചെയ്യാം. ആവശ്യമെങ്കിൽ ചീസ് കൂടി ചേർക്കാം. ഇത് സാൻഡ്വിച്ച് രുചികരമാക്കും.
Read More: ഈ 3 ചേരുവകൾ കൈയ്യിലുണ്ടെങ്കിൽ വീട്ടിൽ തയ്യാറാക്കാം പഞ്ഞിപോലുള്ള ബൺ പൊറോട്ട
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us