scorecardresearch

ദോശയും ചപ്പാത്തിയുമല്ല, ഇനി 5 മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ ഒരു മുട്ട മതി

മുട്ട കൊണ്ട് ഓംലെറ്റ് മാത്രമല്ല രാവിലത്തെ ബ്രേക്ക്ഫാസ്റ്റൊരുക്കാൻ അതു തന്നെ ധാരാളം. ഇനി ദോശ മാവ് അരച്ച് പുളിപ്പിക്കേണ്ട

മുട്ട കൊണ്ട് ഓംലെറ്റ് മാത്രമല്ല രാവിലത്തെ ബ്രേക്ക്ഫാസ്റ്റൊരുക്കാൻ അതു തന്നെ ധാരാളം. ഇനി ദോശ മാവ് അരച്ച് പുളിപ്പിക്കേണ്ട

author-image
WebDesk
New Update
Cabbage Egg Omelete FI

ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്

ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ക്ലാസിക് ഓംലെറ്റ് കഴിച്ചു കൊണ്ടാണോ?. എങ്കിൽ ഇനി അതിനൊരു ട്വിസ്റ്റാവാം. വളരെ സോഫ്റ്റും ക്രിസ്പിയുമായ ഓംലെറ്റ് കൂടുതൽ രുചികരമാക്കാൻ കുറച്ച് കാബേജ് കൂടി ചേർത്തു നോക്കൂ. കാബേജിനോട് താൽപര്യ കുറവുള്ള കുട്ടികൾക്കായി നൽകാവുന്ന വെറൈറ്റി ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണിത്. 

Advertisment

Also Read: കരയേണ്ട, സവാള അരിയുന്നതിനു മുമ്പ് ഇങ്ങനെ ചെയ്തു നോക്കൂ

ചേരുവകൾ

  • കാബേജ്- 1
  • മുട്ട- 3
  • വെളുത്തുള്ളി- 3
  • സവാള- 1
  • ഉപ്പ്- ആവശ്യത്തിന്
  • പച്ചമുളക്
  • കുരുമുളക്- ആവശ്യത്തിന്
  • ഗോതമ്പ് പൊടി- 4 ടേബിൾസ്പൂൺ

Also Read: കട്ലറ്റ് ക്രിസ്പിയായി വറുത്തെടുക്കാം, ഇതുപയോഗിച്ച് മാവ് തയ്യാറാക്കൂ

തയ്യാറാക്കുന്ന വിധം

  • ഒരു കാബേജിൻ്റെ പകുതി ചെറുതായി ഗ്രേറ്റ് ചെയ്തെടുക്കാം.
  • അത് ഒരു ബൗളിലേക്കു മാറ്റി കുറച്ച് വെള്ളം ഒഴിച്ചു തിളപ്പിക്കാം.
  • ശേഷം വെള്ളം മുഴുവനായി കളഞ്ഞ് മറ്റൊരു ബൗളിലേക്കു മാറ്റാം.
  • ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം.
  • അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം.
  • ഒരു ടീസ്പൂൺ അരച്ചെടുത്തതും ചേർത്തിളക്കി യോജിപ്പിക്കാം.
  • വേവിച്ചെടുത്ത കാബേജിലേക്ക് അത് മാറ്റാം.
  • മൂന്ന് മുട്ട പൊട്ടിച്ചത് കാബേജിലേക്കു ചേർക്കാം.
  • ശേഷം മസാലയായി എരിവിനനുസരിച്ച് പച്ചമുളകും, കുരുമുളകുപൊടിയും, നാല് ടേബിൾസ്പൂൺ ഗോതമ്പ് പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് അൽപം എണ്ണ പുരട്ടാം.
  • മാവിൽ നിന്ന് കുറച്ചു വീതം എടുത്ത് പാനിൽ ഒഴിച്ച് ഇരുവശങ്ങളും ചുട്ടെടുക്കാം.
Advertisment

Also Read: 5 മിനിറ്റിൽ തയ്യാറാക്കാം ഈ പ്രോട്ടീൻ സാലഡ്, ഇനി ഡയറ്റിൽ ഇതും ഉൾപ്പെടുത്തൂ

ഇവ ശ്രദ്ധിക്കാം

  • ഗ്രേറ്റ് ചെയ്യുന്നതിനു പകരം കാബേജ് കട്ടികുറച്ച് ചെറുതായി അരിഞ്ഞും ഉപയോഗിക്കാം. 
  • നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പച്ചക്കറികൾ ചേർക്കുകയോ കുറയ്ക്കുകയോ ചെയ്യാം.
  • ചീസ് ഇഷ്ടപ്പെടുന്നവർക്ക് അല്പം ചീസ് കൂടി ചേർക്കാവുന്നതാണ്.
  • എരിവ് കൂടുതൽ ആവശ്യമുള്ളവർക്ക് പച്ചമുളകിൻ്റെ അളവ് കൂട്ടാവുന്നതാണ്.
  • വിളമ്പുമ്പോൾ ടൊമാറ്റോ സോസോ മല്ലിയിലയോ ഉപയോഗിച്ച് അലങ്കരിക്കാം.
  • തൈറോയ്ഡ് പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ കാബേജ് കഴിക്കുന്നത് ഒഴിവാക്കാം.

Read More: കഠിനമായ ഡയറ്റ് വേണ്ട, ശരീരഭാരവും പ്രമേഹവും നിയന്ത്രിക്കാൻ ഇത് ദിവസവും കഴിക്കൂ

Food Recipe Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: