scorecardresearch

ഇനി ഞൊടിയിടയിൽ വെളുത്തുള്ളിയുടെ തൊലി കളയാം, ഇത്രമാത്രം ചെയ്താൽ മതി

ഏറ്റവും ബുദ്ധിമുട്ടുള്ള പണിയാണ് വെളുത്തുള്ളിയുടെ തൊലി കളയുക എന്നത്. എന്നാൽ അതിന് ചില പൊടിക്കൈകളുണ്ട്

ഏറ്റവും ബുദ്ധിമുട്ടുള്ള പണിയാണ് വെളുത്തുള്ളിയുടെ തൊലി കളയുക എന്നത്. എന്നാൽ അതിന് ചില പൊടിക്കൈകളുണ്ട്

author-image
WebDesk
New Update
Hacks To Peel Garlic FI

വെളുത്തുള്ളിയുടെ തൊലി കളയാൻ പൊടിക്കൈ | ചിത്രം: ഫ്രീപക്

ഭക്ഷണത്തിന് രുചിയും മണവും നൽകുന്നതിൽ വെളുത്തുള്ളിക്ക്  വലിയ പങ്കുണ്ട്. ആരോഗ്യപരമായ ഗുണങ്ങളാൽ സമ്പന്നമാണെങ്കിലും, ഏറ്റവും ബുദ്ധിമുട്ടുള്ള പാചക ജോലികളിൽ ഒന്നാണ് ഇതിന്റെ തൊലി കളയുക എന്നത്. ചെറിയ അല്ലികൾ ഓരോന്നും എടുത്ത് നഖം ഉപയോഗിച്ച് ഉരിഞ്ഞെടുക്കുന്നത് സമയം കളയുന്നതും മടുപ്പുളവാക്കുന്നതുമായ കാര്യമാണ്. ഇനി ആരും വിഷമിക്കേണ്ട! മിനിറ്റുകൾക്കുള്ളിൽ വെളുത്തുള്ളി തൊലി കളയാൻ ചില പൊടിക്കൈകളുണ്ട്:

Advertisment

Also Read: രണ്ട് മുറി നാരങ്ങ കൊണ്ട് മാറ്റാം അടുക്കളയിലെ ദുർഗന്ധം

ചൂടുവെള്ളം

ഇതാണ് ഏറ്റവും പ്രചാരമുള്ളതും ഫലപ്രദവുമായ മാർഗ്ഗം. വെളുത്തുള്ളിയുടെ അല്ലികൾ അടർത്തിയ ശേഷം, അവയെ ഒരു പാത്രത്തിലെ ചെറുചൂടുവെള്ളത്തിൽ 15 മുതൽ 20 മിനിറ്റ് വരെ മുക്കി വയ്ക്കാം. ഈ സമയംകൊണ്ട് തൊലി മൃദുവായി വരികയും വെളുത്തുള്ളി അല്ലിയിൽ നിന്ന് വേർപെടുകയും ചെയ്യും. അതിനുശേഷം കൈകൊണ്ട് ചെറുതായി ഞരടുമ്പോൾത്തന്നെ തൊലി എളുപ്പത്തിൽ ഇളകിപ്പോകുന്നത് കാണാം. വെള്ളം പൂർണ്ണമായും ഊറ്റിക്കളഞ്ഞ ശേഷം ഉപയോഗിക്കാം.

Also Read: സമയം കളയേണ്ട, ഉള്ളിയുടെ തൊലി കളയാം ഞൊടിയിടയിൽ

പാത്രങ്ങൾ ഉപയോഗിക്കാം

വെളുത്തുള്ളി അല്ലികൾ അടർത്തി ഒരു സ്റ്റീൽപാത്രത്തിലേയ്ക്കു മാറ്റാം. മറ്റൊരു സ്റ്റീൽ പാത്രം ഉപയോഗിച്ച് അത് അടച്ചു പിടിച്ച് കുലുക്കാം. 10 മുതൽ 20 മിനിറ്റ് വരെ ഇത് ശക്തമായി കുലക്കാം. വെളുത്തുള്ളിയുടെ അല്ലി താനേ ഇളകിപ്പോരും. 

Also Read: ദുർഗന്ധമില്ലാതെ അടുക്കള എപ്പോഴും ഫ്രഷായിരിക്കണോ? എങ്കിൽ ഇതിലൊന്ന് ട്രൈ ചെയ്തു നോക്കൂ

Advertisment

കത്തി ഉപയോഗിച്ച് അമർത്താം

ഒരു വെളുത്തുള്ളി അല്ലി കട്ടിങ് ബോർഡിൽ വച്ച് ഒരു കത്തിയുടെ പരന്ന ഭാഗം ഉപയോഗിച്ച് ശക്തിയായി അമർത്താം. തൊലി പൊട്ടി എളുപ്പത്തിൽ വേർപെടും. 

മൈക്രോവേവ് 

സമയം തീരെയില്ലെങ്കിൽ ഈ വിദ്യ ഉപകാരപ്രദമാണ്. വെളുത്തുള്ളി അല്ലികൾ അടർത്തി ഒരു പാത്രത്തിൽ വെച്ച് 15 മുതൽ 20 സെക്കൻഡ് നേരം മൈക്രോവേവിൽ വെച്ച് ചൂടാക്കാം. ചൂട് തട്ടിയാൽ തൊലി വേഗത്തിൽ ഇളകി വരും.

Read More: ഒട്ടിപിടിക്കില്ല കുഴഞ്ഞു പോകില്ല, ഇനി ചോറ് പാകം ചെയ്യുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: