വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന ഒട്ടേറെ പലഹാരമുണ്ട്. മൈദയും തൈരും പഞ്ചസാരയും കൊണ്ട് സൂപ്പർ ഒരു നാലുമണി പലഹാരം തയ്യാറാക്കാനാവും. ഇതിനു വേണ്ടത് വെറും 5 മിനിറ്റാണ്.
ചേരുവകൾ
- മൈദ പൊടി- 1 കപ്പ്
- പുളിയില്ലാത്ത തൈര്- മുക്കാൽ കപ്പ്
- ബേക്കിങ് പൗഡർ- അര ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- പഞ്ചസാര പൊടിച്ചത്- 2 ടേബിൾ സ്പൂൺ
- കറുവാപ്പട്ട പൊടിച്ചത്- അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
- ഒരു പാത്രത്തിലേക്ക് മൈദ പൊടി, തൈര്, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ ചേർത്ത് വെളളം ഒഴിക്കാതെ നന്നായി കുഴയ്ക്കുക
- ഒരു കവറിലേക്ക് മാവ് മാറ്റുക
- എണ്ണ ചൂടാകുമ്പോൾ കവറിന്റെ അറ്റത്ത് ചെറുതായി മുറിച്ചശേഷം മാവ് ചെറുതായി ഇട്ടു കൊടുക്കുക
- ഗോൾഡൻ കളറാകുമ്പോൾ എണ്ണയിൽനിന്നും കോരി മാറ്റുക
- പഞ്ചസാര, കറുവാപ്പട്ട പൊടിച്ചത് മിക്സ് ചെയ്യുക
- ഇതിലേക്ക് വറുത്തു കോരിമാറ്റിവച്ചിരിക്കുന്ന സ്നാക്സ് ഇട്ട് നന്നായിട്ട് ഇളക്കുക
Read More: ഒരു കപ്പ് ഗോതമ്പു പൊടി കൊണ്ട് എളുപ്പത്തിലൊരു പലഹാരം