scorecardresearch

മൈദയും തൈരും പഞ്ചസാരയും മാത്രം മതി; 5 മിനിറ്റിൽ സൂപ്പർ പലഹാരം

ഒരു പാത്രത്തിലേക്ക് മൈദ പൊടി, തൈര്, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ ചേർത്ത് വെളളം ഒഴിക്കാതെ നന്നായി കുഴയ്ക്കുക

മൈദയും തൈരും പഞ്ചസാരയും മാത്രം മതി; 5 മിനിറ്റിൽ സൂപ്പർ പലഹാരം

വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന ഒട്ടേറെ പലഹാരമുണ്ട്. മൈദയും തൈരും പഞ്ചസാരയും കൊണ്ട് സൂപ്പർ ഒരു നാലുമണി പലഹാരം തയ്യാറാക്കാനാവും. ഇതിനു വേണ്ടത് വെറും 5 മിനിറ്റാണ്.

ചേരുവകൾ

  • മൈദ പൊടി- 1 കപ്പ്
  • പുളിയില്ലാത്ത തൈര്- മുക്കാൽ കപ്പ്
  • ബേക്കിങ് പൗഡർ- അര ടീസ്പൂൺ
  • ഉപ്പ് ആവശ്യത്തിന്
  • പഞ്ചസാര പൊടിച്ചത്- 2 ടേബിൾ സ്പൂൺ
  • കറുവാപ്പട്ട പൊടിച്ചത്- അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

  • ഒരു പാത്രത്തിലേക്ക് മൈദ പൊടി, തൈര്, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ ചേർത്ത് വെളളം ഒഴിക്കാതെ നന്നായി കുഴയ്ക്കുക
  • ഒരു കവറിലേക്ക് മാവ് മാറ്റുക
  • എണ്ണ ചൂടാകുമ്പോൾ കവറിന്റെ അറ്റത്ത് ചെറുതായി മുറിച്ചശേഷം മാവ് ചെറുതായി ഇട്ടു കൊടുക്കുക
  • ഗോൾഡൻ കളറാകുമ്പോൾ എണ്ണയിൽനിന്നും കോരി മാറ്റുക
  • പഞ്ചസാര, കറുവാപ്പട്ട പൊടിച്ചത് മിക്സ് ചെയ്യുക
  • ഇതിലേക്ക് വറുത്തു കോരിമാറ്റിവച്ചിരിക്കുന്ന സ്നാക്സ് ഇട്ട് നന്നായിട്ട് ഇളക്കുക

Read More: ഒരു കപ്പ് ഗോതമ്പു പൊടി കൊണ്ട് എളുപ്പത്തിലൊരു പലഹാരം

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Easy evening snacks with maida curd sugar

Best of Express