ബ്രെഡും പഴവും മുട്ടയും കൊണ്ട് വെറും 5 മിനിറ്റിൽ സൂപ്പർ പലഹാരം

കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന പലഹാരമാണിത്

egg, food, ie malayalam

ബ്രെഡും പഴവും മുട്ടയും കൊണ്ട് വളരെ എളുപ്പത്തിലൊരു സൂപ്പർ പലഹാരം തയ്യാറാക്കാം. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ പലഹാരം തയ്യാറാക്കാൻ വെറും 5 മിനിറ്റ് മതിയാവും.

ചേരുവകൾ

 • പഴം- 4 എണ്ണം
 • നെയ്യ്- 1 ടേബിൾസ്പൂൺ
 • പഞ്ചസാര- 1 ടേബിൾസ്പൂൺ
 • മുട്ട- 1 എണ്ണം
 • ബ്രെഡ്

തയ്യാറാക്കുന്ന വിധം

 • പഴം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക
 • ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക
 • ഇതിലേക്ക് പഴം ഇട്ടശേഷം വെന്ത് ഉടയുന്നതുവരെ വഴറ്റിയെടുക്കുക
 • ഇതിലേക്ക് ഒരു ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക
 • അതിനുശേഷം തീ ഓഫ് ചെയ്ത് തണുക്കാനായി മാറ്റിവയ്ക്കുക
 • ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് ഒഴിക്കുക
 • ബ്രെഡ് വട്ടത്തിൽ മുറിച്ചെടുക്കുക. ഇതിനു മുകളിലേക്ക് പഴം വച്ചശേഷം അതിനുമുകളിലേക്ക് ബ്രെഡ് വീണ്ടും വയ്ക്കുക
 • കയ്യിൽവച്ച് പരത്തിയെടുക്കുക. ഓരോന്ന് മുട്ടയിൽ മുക്കിയശേഷം ബ്രെഡ് പൊടിച്ചതിൽ മുക്കിയെടുക്കുക
 • പാനിലേക്ക് എണ്ണ ഒഴിക്കുക. ചൂടാമ്പോൾ എണ്ണയിലിട്ട് വറുത്ത് കോരിയെടുക്കുക

Read More: ഗോതമ്പു പൊടിയും തേങ്ങയും പഞ്ചസാരയും; വെറും 5 മിനിറ്റിൽ സൂപ്പർ പലഹാരം

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: Easy evening snacks with egg bread

Next Story
പഴങ്ങൾ കഴിക്കുമ്പോൾ ഓർമ്മിക്കേണ്ട മൂന്നു കാര്യങ്ങൾfruits, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com