scorecardresearch
Latest News

ബ്രെഡും പുഴുങ്ങിയ മുട്ടയും കൊണ്ടൊരു സിംപിൾ പലഹാരം

വളരെ പെട്ടെന്നു തന്നെ കുറഞ്ഞ ചേരുവകൾ കൊണ്ട് വീട്ടിൽ തയ്യാറാക്കാവുന്നതാണ് ഈ പലഹാരം

ബ്രെഡും പുഴുങ്ങിയ മുട്ടയും കൊണ്ടൊരു സിംപിൾ പലഹാരം

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നൊരു സിംപിൾ പലഹാരം എളുപ്പത്തിൽ തയ്യാറാക്കാം. ബ്രെഡും മുട്ടയും കയ്യിൽ ഉണ്ടെങ്കിൽ ഈ പലഹാരം തയ്യാറാക്കാം. വളരെ പെട്ടെന്നു തന്നെ കുറഞ്ഞ ചേരുവകൾ കൊണ്ട് വീട്ടിൽ തയ്യാറാക്കാവുന്നതാണ് ഈ പലഹാരം.

ചേരുവകൾ

  • ബ്രെഡ്- 4 കഷ്ണം
  • പുഴുങ്ങിയ മുട്ട- 2 എണ്ണം
  • സവാള-1 എണ്ണം
  • തക്കാളി-1 എണ്ണം
  • കറിവേപ്പില
  • മഞ്ഞൾ പൊടി- കാൽ ടീസ്പൂൺ
  • മുളകുപൊടി- അര ടീസ്പൂൺ
  • ഗരം മസാല- കാൽ ടീസ്പൂൺ
  • ഉപ്പ്
  • വറുത്ത അരിപ്പൊടി- 2 ടീസ്പൂൺ
  • ഗോതമ്പു പൊടി- 2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

  • ഒരു പാത്രത്തിലേക്ക് ബ്രെഡ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചിടുക
  • ഇതിലേക്ക് സവാള, തക്കാളി, കറിവേപ്പില, മഞ്ഞൾ പൊടി, മുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് കൈ കൊണ്ട് നന്നായി കുഴക്കുക
  • ഇതിലേക്ക് അരിപ്പൊടി, ഗോതമ്പു പൊടി എന്നിവ ചേർത്ത് നന്നായി കുഴക്കുക
  • ചെറിയ ഉരുളകളാക്കി കയ്യിൽ വച്ച് പരത്തിയെടുക്കുക
  • ഇതിന്റെ മുകളിൽ ഒരു കഷ്ണം മുട്ട വച്ചശേഷം പരത്തിയെടുത്ത മാവ് വയ്ക്കുക
  • കൊ കൊണ്ട് എല്ലാ വശവും കൂട്ടി യോജിപ്പിക്കുക
  • എണ്ണ ചൂടാകുമ്പോൾ ഓരോന്നായി ഇട്ട് വറുത്ത് കോരുക

Read More: ഗോതമ്പുപൊടിയും ഏത്തപ്പഴവും ശർക്കരയും കൊണ്ട് കുക്കറിൽ കേക്ക് തയ്യാറാക്കാം

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Easy evening snacks with bread and egg