ദോശമാവും മൈദ പൊടിയും പഞ്ചസാരയും കൊണ്ട് 5 മിനിറ്റിൽ സൂപ്പർ പലഹാരം

ഒരു പാത്രത്തിലേക്ക് ദോശ മാവ്, മൈദ, പഞ്ചസാര, ഉപ്പ്, ബേക്കിങ് സോഡ (ആവശ്യമെങ്കിൽ മാത്രം) എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക

food, recipe, ie malayalam

വളരെ പെട്ടെന്ന് കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്നൊരു പലഹാരമുണ്ട്. ദോശമാവും മൈദയും പഞ്ചസാരയും ഉപയോഗിച്ച് വെറും 5 മിനിറ്റിൽ ഈ പലഹാരം വീട്ടിൽ തയ്യാറാക്കാം.

ചേരുവകൾ

  • ദോശ മാവ്- 1 കപ്പ്
  • മൈദ പൊടി- 1 കപ്പ്
  • പഞ്ചസാര- അര കപ്പ്
  • ഉപ്പ്- ഒരു നുളള്
  • ബേക്കിങ് സോഡ- ഒരു നുളള്
  • പാൽ

തയ്യാറാക്കുന്ന വിധം

  • ഒരു പാത്രത്തിലേക്ക് ദോശ മാവ്, മൈദ, പഞ്ചസാര, ഉപ്പ്, ബേക്കിങ് സോഡ (ആവശ്യമെങ്കിൽ മാത്രം) എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക
  • ഇതിലേക്ക് കുറച്ച് പാൽ ചേർത്ത് നന്നായി ഇളക്കുക
  • 15 മിനിറ്റ് നേരം ഇത് മാറ്റിവയ്ക്കുക
  • എണ്ണ ചൂടാകുമ്പോൾ ഒരു സ്പൂൺ ഉപയോഗിച്ച് മാവ് കോരി ഒഴിക്കുക
  • രണ്ടു ഭാഗവും ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽനിന്നും കോരി മാറ്റുക

Read More: തനിനാടൻ രുചിയിൽ ചിക്കൻ പെരളൻ തയ്യാറാക്കാം; വീഡിയോ

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: Easy evening snacks recipe with dosa mavu

Next Story
റസ്റ്ററന്റ് സ്റ്റൈൽ ഫ്രഞ്ച് ഫ്രൈസ് വീട്ടിൽ തയ്യാറാക്കാംFrench fries, food, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com