scorecardresearch
Latest News

2 ചേരുവകൾ മാത്രം; 5 മിനിറ്റിൽ തയ്യാറാക്കാം രുചിയേറിയ സ്നാക്സ്

ഈ നാലുമണി പലഹാരം തയ്യാറാക്കാൻ വേണ്ടത് ഉരുളകിഴങ്ങും അവിലും മാത്രം

2 ചേരുവകൾ മാത്രം; 5 മിനിറ്റിൽ തയ്യാറാക്കാം രുചിയേറിയ സ്നാക്സ്

വൈകിട്ട് നല്ല ചൂടുള്ള ചായയ്ക്ക് ഒപ്പം നാലുമണി പലഹാരങ്ങൾ എന്നത് മലയാളികളുടെ ഒരു ശീലമാണ്. അവിലും ഉരുളകിഴങ്ങും ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഈവനിംഗ് സ്നാക്സ് പരിചയപ്പെടുത്തുകയാണ് ഫുഡ് വ്ലോഗറായ ലക്ഷ്മി രാഹുൽ.

ചേരുവകൾ

  • ഉരുളകിഴങ്ങ്- 2
  • അവിൽ- 250 ഗ്രാം
  • പച്ചമുളക്- 2
  • മല്ലിയില- രണ്ട് ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • ഉരുളകിഴങ്ങ് പുഴുങ്ങുക. തൊലികളഞ്ഞതിനു ശേഷം നന്നായി ഉടച്ചെടുക്കുക.
  • അവിൽ പൊടിച്ചെടുക്കുക.
  • ഉരുളകിഴങ്ങ്​ ഉടച്ചതും​ അവിൽ പൊടിയും കൂടെ ഇളക്കി യോജിപ്പിക്കുക.
  • എരിവു വേണ്ടവർക്ക് രണ്ടു പച്ചമുളക് ചെറുതായി അരിഞ്ഞ് ചേർക്കാം. സ്വാദിനായി അൽപ്പം മല്ലിയില അരിഞ്ഞതും ഉപ്പും ചേർക്കുക. എല്ലാം കൂടി നന്നായി കുഴച്ചെടുക്കുക.
  • ശേഷം, ഓരോ ഉരുളകളായി എടുത്ത് ചപ്പാത്തി പലകയിൽ വച്ച് നീളത്തിൽ ഉരുട്ടിയെടുക്കാം. അതിനു ശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് എണ്ണയിൽ വറുത്തെടുക്കുക.

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Easy evening snacks potato aval poha easy recipe