scorecardresearch
Latest News

അരിപ്പൊടിയും ഒരു മുട്ടയും മതി; രുചികരമായ സ്നാക്സ് തയ്യാറാക്കാം

അരിപ്പൊടിയും മുട്ടയും ഉപയോഗിച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരമാണിത്.

അരിപ്പൊടിയും ഒരു മുട്ടയും മതി; രുചികരമായ സ്നാക്സ് തയ്യാറാക്കാം

വൈകിട്ട് നല്ല ചൂടുളള ചായയ്‌ക്കൊപ്പം നാലുമണി പലഹാരങ്ങള്‍ എന്നത് മലയാളികളുടെ ഒരി ശീലമാണ്. അരിപ്പൊടിയും മുട്ടയും ഉപയോഗിച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഈവനിംഗ് സ്‌നാക്‌സ് പരിചയപ്പെടുത്തുകയാണ് ഫുഡ് വേ്‌ളാഗറായ ഷെറീന.

ചേരുവകള്‍

  • അരിപ്പൊടി – 1/2 കപ്പ്
  • കോഴിമുട്ട – 1
  • തേങ്ങ – 1/2 കപ്പ്
  • പഞ്ചസാര- 3 ടേബിള്‍ സ്പൂണ്‍
  • ഏലയ്ക്ക – 2 എണ്ണം
  • ഉപ്പ്- ആവശ്യത്തിന്
  • എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • അരിപ്പൊടിയിലേയ്ക്കു മുട്ട, തേങ്ങ, ഉപ്പ് എന്നിവ ചേര്‍ത്ത് മാറ്റിവയ്ക്കുക.
  • ശേഷം മിക്‌സിയില്‍ പഞ്ചസാരയും, ഏലയ്ക്കും നല്ലവണ്ണം പൊടിച്ചെടുക്കാം.
  • പൊടിച്ചെടുത്ത മിശ്രിതം നേരത്തെ മാറ്റിവച്ച അരിപ്പൊടി കൂട്ടിലേയ്ക്കു ചേര്‍ക്കുക
  • ഇതു വെളളം ഉപയോഗിച്ച് കുഴമ്പു രൂപത്തിലാക്കിയെടുക്കുക
  • ചീനചട്ടിയില്‍ എണ്ണ ചൂടായ ശേഷം ചെറിയ ഉരുളകളാക്കി ഈ മാവ് പൊരിച്ചെടുക്കാവുന്നതാണ്.

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Easy evening snack recipe using flour and egg