scorecardresearch
Latest News

അരിപ്പൊടിയും തേങ്ങയും മതി, ഒരു ഉഗ്രന്‍ സ്‌നാക്‌സ് തയ്യാറാക്കാം

അരിപ്പൊടിയും തേങ്ങയും ഉപയോഗിച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരമാണിത്.

അരിപ്പൊടിയും തേങ്ങയും മതി, ഒരു ഉഗ്രന്‍ സ്‌നാക്‌സ് തയ്യാറാക്കാം

വൈകിട്ട് നല്ല ചൂടുളള ചായയ്‌ക്കൊപ്പം നാലുമണി പലഹാരങ്ങള്‍ എന്നത് മലയാളികളുടെ ഒരു ശീലമാണ്. അരിപ്പൊടിയും തേങ്ങയും ഉപയോഗിച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഈവനിംഗ് സ്‌നാക്‌സ് പരിചയപ്പെടുത്തുകയാണ് ഫുഡ് വേ്‌ളാഗറായ ഷെറീന.

ചേരുവകള്‍

  • അരിപ്പൊടി – 1 കപ്പ്
  • തേങ്ങ- 1/4 കപ്പ്
  • ഗോതമ്പ് പൊടി – 1/ 2 കപ്പ്
  • പഞ്ചസാര- 3 ടേബിള്‍ സ്പൂണ്‍
  • ഏലയ്ക്ക- 2 എണ്ണം
  • ഉപ്പ്- ആവശ്യത്തിന്
  • ബേക്കിങ്ങ് സോഡ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • അരിപ്പൊടി, ഗോതമ്പു പൊടി എന്നിവ ഒരുമിച്ച് പാത്രത്തിലാക്കി മാറ്റിവയ്ക്കുക.
  • ശേഷം പഞ്ചസാരയില്‍ ഏലയ്ക്കയും കുറച്ചു വെള്ളവും ചേര്‍ത്ത് പഞ്ചസാര പാനി ഉണ്ടാക്കുക.
  • ഈ പാനി പൊടിയിലേയ്ക്കു ഒഴിച്ചു മിക്‌സ് ചെയ്യുക
  • മിശ്രിതത്തിലേയ്ക്കു തണുത്ത വെളളം ചേര്‍ത്ത് കട്ടിയുളള മാവു രൂപത്തിലാക്കിയെടുക്കുക.
  • മാവിലേയ്ക്കു ഉപ്പ്, സോഡ പൊടി എന്നിവ ആവശ്യാനുസരണം ചേര്‍ക്കാവുന്നതാണ്.
  • പിന്നീട് ഇതിലേയ്ക്കു തേങ്ങ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.
  • ചീനചട്ടിയില്‍ എണ്ണ ചൂടായ ശേഷം ചെറിയ ഉരുളകളാക്കി ഈ മാവ് പൊരിച്ചെടുക്കാവുന്നതാണ്.

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Easy evening snack recipe using flour and coconut