/indian-express-malayalam/media/media_files/2025/12/12/plum-cake-recipe-fi-2025-12-12-12-04-31.jpg)
കേക്ക് | ചിത്രം: ഫ്രീപിക്
ഡിസംബർ പിറവിയോടെ തന്നെ അന്തരീക്ഷം ക്രിസ്മസ് കരോളിന്റെയും കേക്കിന്റെയും മണത്താൽ നിറയും. ലോകമെമ്പാടുമുള്ള ആളുകൾക്ക്, ക്രിസ്മസിലെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് രുചികരമായ കേക്കുകൾ. ഈ തണുപ്പുകാലത്ത്, സന്തോഷവും ഊഷ്മളമായ അനുഭവങ്ങളും പങ്കുവെക്കാൻ പറ്റിയ ഏറ്റവും മികച്ച വിഭവം കേക്ക് തന്നെയാണ്.
Also Read: കുക്കറിൽ തയ്യാറാക്കാം കിടിലൻ ബീഫ് കറി, ഈ മാസാലക്കൂട്ട് ചേർത്തു നോക്കൂ
സാധാരണയായി, ക്രിസ്മസ് എന്നാൽ റമ്മിൽ കുതിർത്ത പ്ലം കേക്കുകളാണ് മനസ്സിൽ വരിക. എന്നാൽ, എല്ലാവർക്കും റം കേക്കുകൾ ഇഷ്ടപ്പെടണമെന്നില്ല. അത്തരക്കാർക്കും, മുട്ട ഉപയോഗിക്കാത്ത കേക്കുകൾ ഇഷ്ടപ്പെടുന്നവർക്കു വേണ്ടി മാസ്റ്റർ ഷെഫ് ഇന്ത്യയിലെ വിധികർത്താവും പ്രശസ്ത പാചക വിദഗ്ധനുമായ ഷെഫ് കുനാൽ കപൂർ ഒരു കിടിലൻ റെസിപ്പി പരിചയപ്പെടുത്തി തരുന്നു.
ചേരുവകൾ
പഞ്ചസാര- 2 ¼ കപ്പ്
തേൻ- 3½ ടേബിൾ സ്പൂൺ
വാനില എസ്സെൻസ് - 2 ടീസ്പൂൺ
എണ്ണ- 1¼ കപ്പ്
കാൻഡീഡ് പഴങ്ങൾ- 1 കപ്പ്
ഉണങ്ങിയ പഴങ്ങൾ (ചെറുതായി അരിഞ്ഞത്)- ½ കപ്പ്
ബേക്കിംഗ് സോഡാ- ½ ടേബിൾ സ്പൂൺ
പാൽ- 1½ കപ്പ്
ബേക്കിംഗ് പൗഡർ- 1 ടേബിൾ സ്പൂൺ
മൈദ- 4½ കപ്പ്
Also Read: 5 ദിവസം കൊണ്ട് സൊയമ്പൻ വൈൻ തയ്യാറാക്കാം യീസ്റ്റില്ലാതെ തന്നെ
Also Read: അമിതമായി പുളിച്ചു പോകില്ല, അപ്പത്തിനുള്ള മാവ് ഇങ്ങനെ സൂക്ഷിക്കാം
തയ്യാറാക്കുന്ന വിധം
- പഞ്ചസാര, തേൻ, വാനില എസ്സെൻ്, എണ്ണ, എന്നിവ കുറഞ്ഞ് തീയിൽ ഏകദേശം 3 മിനിറ്റ് നന്നായി യോജിപ്പിക്കാം.
- കാൻഡീഡ് പഴങ്ങൾ, ഉണങ്ങയ പഴങ്ങൾ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, പാൽ എന്നിവ ചേർക്കാം. ഇത് നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം മൈദപ്പൊടി കൂടി ചേർത്ത് യോജിപ്പിക്കാം.
- ഒരു റൗണ്ട് മോൾഡ് (6 ഇഞ്ച് വ്യാസവും 2 ഇഞ്ച് ഉയരവും) ബട്ടർ പേപ്പർ ഉപയോഗിച്ച് ലൈൻ ചെയ്ത ശേഷം, അതിലേക്ക് കേക്ക് മിശ്രിതം ഒഴിക്കാം.
- മോൾഡ് 160 ഡിഗ്രി സെൽഷ്യസിൽ പ്രീ-ഹീറ്റ് ചെയ്ത ഓവനിൽ ഏകദേശം 40 മിനിറ്റ് വെച്ച് ബേക്ക് ചെയ്യാം.
- കേക്ക് തയ്യാറായിക്കഴിഞ്ഞാൽ, പുറത്തെടുത്ത് മോൾഡിൽ തന്നെ വച്ച് 10 മിനിറ്റ് തണുക്കാൻ അനുവദിക്കാം.
- ഇത് പൂർണ്ണമായും തണുക്കാൻ അനുവദിക്കുക. ഐസിംഗ് ഷുഗർ, ചെറികൾ എന്നിവ ഉപയോഗിച്ച് അലങ്കരിച്ച് വിളമ്പാം.
Read More: ക്രിസ്മസ് ഹെൽത്തിയായി ആഘോഷിക്കാം, ഈ ഗ്ലൂട്ടൻ രഹിത കേക്ക് ട്രൈ ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us