scorecardresearch
Latest News

ചപ്പാത്തി കൊണ്ടൊരു ഈസി എഗ്ഗ് റോള്‍

ഇനി മുതല്‍ എഗ്ഗ് റോള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം

ചപ്പാത്തി കൊണ്ടൊരു ഈസി എഗ്ഗ് റോള്‍

എഗ്ഗ് റോള്‍ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവായിരിക്കും. ദിവസത്തില്‍ ഏതു സമയത്തും വിശപ്പകറ്റാന്‍ സഹായിക്കും എന്നതാണ് റോളിന്റെ പ്രത്യേകത. മാത്രമല്ല യാത്ര ചെയ്യുമ്പോഴും ജോലിക്കിടയിലും ഒട്ടു ബുദ്ധിമുട്ടില്ലാതെ ഇതു കഴിക്കുകയും ചെയ്യാം. ഇനി മുതല്‍ റോള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. അതും ചപ്പാത്തി ഉപയോഗിച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന റെസിപ്പി പരിചയപ്പെടുത്തുകയാണ് യൂട്യൂബറായ ഷാന്‍ ജിയോ.

ചേരുവകള്‍:

  • ചപ്പാത്തി- 3 എണ്ണം
  • സവാള- 1 എണ്ണം
  • ക്യാരറ്റ്- ആവശ്യത്തിന്
  • കാപ്‌സിക്കം- ആവശ്യത്തിന്
  • വെള്ളരിക്ക – ആവശ്യത്തിന്
  • പച്ച മുളക്- 1 എണ്ണം
  • മല്ലിയില- 1/2 കപ്പ്
  • നാരങ്ങ നീര്- 1/2 ടീ സ്പൂണ്‍
  • ഉപ്പ് – 1/2 ടീ സ്പൂണ്‍
  • കുരുമുളക് പൊടി – 1/4 ടീ സ്പൂണ്‍
  • മുട്ട – 3 എണ്ണം
  • എണ്ണ – 1 1/2 ടീ സ്പൂണ്‍
  • മയോണൈസ് – 2 ടേബിള്‍ സ്പൂണ്‍
  • ടുമാറ്റോ സോസ് – 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം:

  • സവാള, ക്യാരറ്റ്, വെളളരിക്ക, കാപ്‌സിക്കം, പച്ചമുളക്, മല്ലിയില, ഉപ്പ്, കുരുമുളക് പൊടി, നാരങ്ങ നീര് ഇവയെല്ലാം ഒന്നിച്ചു ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കുക.
  • ഇതിനു ശേഷം ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ച് ഉപ്പ് ചേര്‍ത്ത് നല്ലവണ്ണം ബീറ്റ് ചെയ്യുക
  • പാന്‍ ചൂടാക്കിയ ശേഷം എണ്ണ പുരട്ടി മുട്ട അതിലേയ്ക്കു ഒഴിക്കുക. മുട്ടയുടെ മുകളിലേയ്ക്കു ഒരു ചപ്പാത്തി വച്ചു കൊടുക്കാം

ഇതു വെന്ത ശേഷം മയോണൈസ്, ടൊമാറ്റോ സോസ്, പച്ചക്കറികള്‍ കൊണ്ടുണ്ടാക്കിയ ഫില്ലിങ്ങ് എന്നിവ ചേര്‍ത്ത്‌ റോള്‍ ചെയ്‌തെടുക്കാവുന്നതാണ്.

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Easy egg roll recipe with chappathi