scorecardresearch

Grapes Pudding Recipe: ക്രിസ്മസ് വിരുന്നിന് മധുരം നൽകാൻ ഒരു ഇൻസ്റ്റൻ്റ് പുഡ്ഡിംഗ്, സിംപിളാണ് റെസിപ്പി

Christmas Special Grapes Pudding Recipe: ആഘോഷങ്ങളുടെ മധുരം ഇരട്ടിയാക്കാൻ കേക്കിനൊപ്പം ഈ പുഡ്ഡിംഗ് കൂടി ഉൾപ്പെടുത്താം. ഒരു തവണ കഴിച്ചാൽ വീണ്ടും കൊതിപ്പിക്കും

Christmas Special Grapes Pudding Recipe: ആഘോഷങ്ങളുടെ മധുരം ഇരട്ടിയാക്കാൻ കേക്കിനൊപ്പം ഈ പുഡ്ഡിംഗ് കൂടി ഉൾപ്പെടുത്താം. ഒരു തവണ കഴിച്ചാൽ വീണ്ടും കൊതിപ്പിക്കും

author-image
WebDesk
New Update
Grapes Pudding

Christmas Special Pudding Recipe: ക്രിസ്മസ് പുഡ്ഡിംഗ്

Kerala style grapes pudding: ക്രിസ്മസ് എന്നാൽ ഒത്തുചേരലുകളുടെയും പങ്കുവെക്കലുകളുടെയും ആഘോഷമാണ്. സമൃദ്ധമായ വിഭവങ്ങൾ നിറഞ്ഞ ക്രിസ്മസ് ഉച്ചഭക്ഷണമായാലും അത്താഴമായാലും, ആ വിരുന്നിന് പൂർണ്ണത നൽകുന്നത് അവസാനമായി വിളമ്പുന്ന മധുരപലഹാരങ്ങളാണ് അഥവാ 'ഡെസേർട്ടുകൾ'. എരിവും പുളിയും നിറഞ്ഞ പ്രധാന വിഭവങ്ങൾക്ക് ശേഷം നാവിൽ മധുരം പടർത്തുന്ന ഈ വിഭവങ്ങൾ വിരുന്നിന്റെ മാറ്റ് കൂട്ടുന്നു.

Advertisment

Also Read: പൊടിഞ്ഞു പോകില്ല ഉടയില്ല, പെർഫക്ടായി കേക്ക് മുറിക്കാൻ ഇതാ പൊടിക്കൈകൾ

രുചികരവും തണുപ്പുള്ളതുമായ ഡെസേർട്ടുകൾ ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ഗ്രേപ്സ് പുഡ്ഡിംഗ്. പാലും മുട്ടയും ചേർത്ത പുഡ്ഡിംഗുകളിൽ നിന്ന് വ്യത്യസ്തമായി, കറുത്ത മുന്തിരിയുടെ പ്രത്യേക സ്വാദും മണവും ഇതിനെ കൂടുതൽ ആകർഷകമാക്കുന്നു. ആഘോഷവേളകളിലും വിരുന്നുകളിലും വിളമ്പാൻ പറ്റിയ ഏറ്റവും ലളിതവും എന്നാൽ സ്വാദിഷ്ടവുമായ ഒരു വിഭവമാണിത്. രേഷ്മ തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

ചേരുവകൾ

  • കറുത്ത മുന്തിരി- 500 ഗ്രാം
  • ചൈന ഗ്രാസ്- 10 ഗ്രാം 
  • പഞ്ചസാര- ആവശ്യത്തിന് (മുന്തിരിയുടെ പുളി അനുസരിച്ച്)
  • വെള്ളം- 2 കപ്പ്
  • പാൽ- 1 കപ്പ് 

Also Read: ക്രിസ്മസ് വിരുന്നിന് മാറ്റേകാൻ ബീഫ് കട്ലറ്റ് വീട്ടിൽ ഉണ്ടാക്കാം

Also Read: ക്രിസ്മസ് ഹെൽത്തിയായി ആഘോഷിക്കാം, ഈ ഗ്ലൂട്ടൻ രഹിത കേക്ക് ട്രൈ ചെയ്യൂ

തയ്യാറാക്കുന്ന വിധം

  • ആദ്യം മുന്തിരി നന്നായി കഴുകി വൃത്തിയാക്കി അല്പം വെള്ളം ചേർത്ത് മിക്സിയിൽ അരച്ചെടുക്കാം. ഇത് അരിച്ചെടുത്ത് മുന്തിരി നീര് മാറ്റിവെക്കാം. ഒരു പാത്രത്തിൽ ചൈന ഗ്രാസ് ചെറിയ കഷ്ണങ്ങളാക്കി വെള്ളത്തിൽ കുതിർത്ത് വെക്കാം. പിന്നീട് ഇത് അടുപ്പത്ത് വെച്ച് നന്നായി ഉരുക്കിയെടുക്കാം.
  • മറ്റൊരു പാത്രത്തിൽ മുന്തിരി നീരും പഞ്ചസാരയും ചേർത്തു ചൂടാക്കാം. പഞ്ചസാര അലിഞ്ഞു കഴിഞ്ഞാൽ ഇതിലേക്ക് ഉരുക്കി വെച്ചിരിക്കുന്ന ചൈന ഗ്രാസ് ചേർത്ത് നന്നായി ഇളക്കാം. മിശ്രിതം ചെറുതായി തിളച്ചു തുടങ്ങുമ്പോൾ അടുപ്പിൽ നിന്നും ഇറക്കി വെക്കാം.
  • ഒരു പുഡ്ഡിംഗ് ട്രേയിലോ ചെറിയ ഗ്ലാസുകളിലോ ഈ മിശ്രിതം ഒഴിക്കാം. മുന്തിരിയുടെ ലെയറിന് മുകളിൽ വേണമെങ്കിൽ പാൽ ഉപയോഗിച്ച് മറ്റൊരു ലെയർ കൂടി നൽകാവുന്നതാണ്. ഇത് സാധാരണ താപനിലയിൽ തണുത്ത ശേഷം ഫ്രിഡ്ജിൽ വെച്ച് 3-4 മണിക്കൂർ സെറ്റ് ചെയ്യാൻ അനുവദിക്കാം. നന്നായി തണുത്ത ശേഷം മുകളിൽ മുന്തിരി കഷ്ണങ്ങളോ ക്രീമോ വെച്ച് അലങ്കരിച്ച് വിളമ്പാം.

Read More: ക്രിസ്മസ് വിരുന്നിന് മാറ്റ് കൂട്ടാൻ, കൊതിയൂറുന്ന പോർക്ക് വിന്താലു

Food Christmas New Year Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: