scorecardresearch

തേങ്ങ ചിരകിയെടുക്കണ്ട അരയ്‌ക്കേണ്ട, ഇഡ്ഡലിക്കും ദോശയ്ക്കും ഇനി ചമ്മന്തി ഇങ്ങനെ തയ്യാറാക്കാം

തേങ്ങ ചേർക്കാതെ ചമ്മന്തി ഉണ്ടാക്കാൻ കഴിയുമോ? ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ

തേങ്ങ ചേർക്കാതെ ചമ്മന്തി ഉണ്ടാക്കാൻ കഴിയുമോ? ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ

author-image
WebDesk
New Update
Peanut Chutney FI

നിലക്കടല ചമ്മന്തി

ഇഡ്ഡലിയും ദോശയും ഉണ്ടാക്കിയാൽ കൂടെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് സ്വാദേറിയ ഒരു ചമ്മന്തി. എന്നാൽ, മിക്കപ്പോഴും ചമ്മന്തി ഉണ്ടാക്കുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി തേങ്ങയുടെ ലഭ്യതക്കുറവാണ്, അല്ലെങ്കിൽ തേങ്ങ ഉടൻ അരച്ചെടുക്കാനുള്ള സമയം ഉണ്ടാകില്ല. ചിലർക്കാകട്ടെ, തേങ്ങാ ചമ്മന്തിയുടെ രുചിയേക്കാൾ അൽപം വ്യത്യസ്തമായ, എരിവും പുളിയും കലർന്ന വേറെന്തെങ്കിലും രുചി അറിയാനായിരിക്കും ഇഷ്ടം. ഈ സാഹചര്യങ്ങളിൽ എന്തുചെയ്യും? തേങ്ങ ചേർക്കാതെ ചമ്മന്തി ഉണ്ടാക്കാൻ കഴിയുമോ?

Advertisment

Also Read: ഗോതമ്പോ മൈദയോ വേണ്ട, ഇനി ചപ്പാത്തി സോഫ്റ്റും രുചികരവുമാക്കാൻ ഇത് ഒരു കപ്പ് മതി

വളരെ കുറഞ്ഞ സമയം കൊണ്ട്, നമ്മുടെ അടുക്കളയിലുള്ള അടിസ്ഥാന ചേരുവകൾ മാത്രം ഉപയോഗിച്ച് എങ്ങനെയാണ് രുചിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത ഒരു 'നോ-കോക്കനട്ട്' ചമ്മന്തി ഉണ്ടാക്കുന്നതെന്ന് പരിചയപ്പെടാം.

Also Read: കുറച്ച് എണ്ണയിൽ കൂടുതൽ ക്രിസ്പിയായി പൂരി വറുത്തെടുക്കാം, മാവ് തയ്യാറാക്കാൻ ഇത് ഉപയോഗിക്കൂ

Advertisment

ചേരുവകൾ

  • നിലക്കടല- 75 ഗ്രാം
  • തേങ്ങ ചിരകിയത്- 3 ടേബിൾസ്പൂൺ
  • വെളുത്തുള്ളി- 3 അല്ലി
  • ഇഞ്ചി- ചെറിയ കഷ്ണം
  • ചുവന്നുള്ളി- 4-5 എണ്ണം
  • വറ്റൽമുളക്- 3
  • കാശ്മീരിമുളകുപൊടി- ആവശ്യത്തിന്
  • വെള്ളം- 3/4 കപ്പ്

Also Read: പഞ്ഞിപോലുള്ള രാമശ്ശേരി ഇഡ്ഡലി ഇനി സിംപിളായി വീട്ടിൽ ഉണ്ടാക്കാം

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി  നിലക്കടല ചേർത്ത് വറുത്ത് മാറ്റുക.
  • അതേ പാനിൽ അൽപ്പം കൂടി എണ്ണയൊഴിച്ച് മുക്കാൽ ടീസ്പൂൺ ഉഴുന്ന് ചേർത്ത് വറുക്കുക.
    അര ടീസ്പൂൺ ജീരകം ചേർത്തിളക്കുക.
  • ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കിയത്, നാല് ചുവന്നുള്ളി അരിഞ്ഞത്, മൂന്ന് വെളുത്തുള്ളി അല്ലി, മൂന്ന് വറ്റൽമുളക് എന്നിവ ചേർത്ത് വേവിക്കുക.
  • ഒരു തണ്ട് കറിവേപ്പിലയും ചേർത്തിളക്കുക.
  • തീ കുറച്ച് മൂന്ന് ടേബിൾസ്പൂൺ തേങ്ങ ചിരകിയതു ചേർത്തിളക്കി അടുപ്പണയ്ക്കാം.
    അതിലേയ്ക്ക് ഒരു നുള്ള് കായപ്പൊടി കൂടി ചേർക്കുക.
  • ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കുക.
  • ചൂടാറിയതിനു ശേഷം ഇതിലേയ്ക്ക് നിലക്കടലയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് അരച്ചെടുക്കുക.
  • ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി കുറച്ച് കടുക് ചേർത്ത് പൊടിക്കുക.
  • തുടർന്ന് കറിവേപ്പില, വറ്റൽമുളക് എന്നിവ ചേർത്ത് വറുത്തെടുക്കുക. അരപ്പിലേയ്ക്ക് ഇതു കൂടി ചേർത്ത് വിളമ്പാം. 

Read More: പെട്ടെന്നുണ്ടാക്കാം സൂപ്പർ സോഫ്റ്റ് ഇഡ്ഡലി, അരിയും ഉഴുന്നും ആവശ്യമില്ല

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: