Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

ചൂട് ചിക്കൻ സമോസ വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം

കുറച്ച് ചിക്കനും മൈദയും പച്ചക്കറികളും ഉണ്ടെങ്കിൽ സമോസ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കാവുന്നതാണ്

Chicken Samosa, food, ie malayalam

നോൺ വെജിറ്റേറിയൻകാരുടെ ഇഷ്ടപ്പെട്ടൊരു പലഹാരമാണ് ചിക്കൻ സമോസ. ചിക്കൻ സമോസ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. കുറച്ച് ചിക്കനും മൈദയും പച്ചക്കറികളും ഉണ്ടെങ്കിൽ സമോസ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കാവുന്നതാണ്.

ചേരുവകൾ

  • ചിക്കൻ- 250 ഗ്രാം
  • കശ്മീരി ചില്ലി പൗഡർ- 1 ടേബിൾ സ്പൂൺ
  • കുരുമുളകു പൊടി- 1 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
  • സവാള- 3 എണ്ണം
  • പച്ചമുളക്- 5 എണ്ണം
  • ഓയിൽ
  • ഗരം മസാല- അര ടീസ്പൂൺ
  • മൈദ- ഒന്നര കപ്പ്
  • മല്ലിയില
  • ഡാൽഡ
  • അരിപ്പൊടി

തയ്യാറാക്കുന്ന വിധം

  • ചിക്കനിൽ, അര ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ കുരുമുളകുപൊടിയും കുറച്ച് മഞ്ഞൾപ്പൊടിയും ഉപ്പും അൽപം വെളളവും ചേർത്ത് നന്നായി വേവിക്കുക.
  • തണുത്ത ശേഷം ചിക്കൻ കഷ്ണങ്ങൾ മിക്സി ജാറിലിട്ട് അടിച്ചെടുക്കുക
  • സവാള, പച്ചമുളക് എന്നിവ എണ്ണയിൽ വഴറ്റുക. ഇതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടി ചേർക്കുക.
  • അതിനുശേഷം ചിക്കൻ പൊടിച്ചത് ചേർക്കുക. ഇതിലേക്ക് കുറച്ചു മുളകുപൊടിയും കുരുമുളകുപൊടിയും ഉപ്പും ഗരം മസാല പൊടിയും ചേർക്കുക.
  • ഇതിലേക്ക് കുറച്ച് മല്ലിയിലയും ചേർത്ത് തീ ഓഫ് ചെയ്യുക
  • ഒന്നര കപ്പ് മൈദയിലേക്ക് ഉപ്പും ഉരുക്കിയ ഡാൽഡയും ചേർക്കുക. വെളളം ചേർത്ത് നന്നായി കുഴക്കുക
  • ചെറിയ ഉരുളകളാക്കി മാറ്റുക. അരിപ്പൊടി പുരട്ടി പരത്തിയെടുക്കുക
  • പാനിൽവച്ച് ചൂടാക്കിയെടുക്കുക
  • ഇതിലേക്ക് മസാല ചേർത്ത് മടക്കിയെടുത്ത് ചൂടായ എണ്ണയിലിടുക. വേവുമ്പോൾ കോരി മാറ്റുക

Read More: ചായക്കടയിലെ അതേ രുചി, ഉളളി വട ഉണ്ടാക്കാൻ ഇത്ര സിംപിളോ?

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: Easy chicken samosa make in home

Next Story
ഗോതമ്പുപൊടിയും ഏത്തപ്പഴവും ശർക്കരയും കൊണ്ട് കുക്കറിൽ കേക്ക് തയ്യാറാക്കാംwheat banan cake, food, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com