/indian-express-malayalam/media/media_files/2025/11/12/chicken-roast-reicpe-fi-2025-11-12-10-07-42.jpg)
ചിക്കൻ റോസ്റ്റ് | ചിത്രം: ഫ്രീപിക്
ചിക്കൻ റോസ്റ്റ് തയ്യാറാക്കുന്ന കാര്യമോർക്കുമ്പോൾ കുറഞ്ഞത് അര ഡസനോളം ചേരുവകളും വേണമല്ലോ എന്നാവും എല്ലാവരും ചിന്തിക്കുക. എന്നാൽ മൂന്നേ മൂന്നു ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ചിക്കൻ റോസ്റ്റിന്റെ റെസിപ്പി പരിചയപ്പെടാം. ചേരുവകൾ കുറവാണെങ്കിലും രുചിയിൽ കോംപ്രമൈസ് ഇല്ലാത്തതിനാലാവും ചിക്കൻ പ്രേമികൾക്കിടയിൽ ഇത് ട്രെൻഡിങാണ്. ലില്ലി ട്പിസ് എന്ന ഫെയ്സ് ബുക്ക് പേജിലൂടെ ഈ ചിക്കൻ തയ്യാറാക്കുന്നവിധം പരിചയപ്പെടാം.
Also Read: ഒരു സവാള മതി, ഇനി ബ്രേക്ക്ഫാസ്റ്റിനും ഉച്ചയൂണിനും കറി തയ്യാറാക്കാം 2 മിനിറ്റിൽ
ചേരുവകൾ
- ചിക്കൻ - 1 കിലോ
- ചുവന്നുള്ളി- 250 ഗ്രാം
- വറ്റൽമുളക്- 4 ടേബിൾ സ്പൂൺ
Also Read: ഇനി പാവയ്ക്ക കയ്പില്ലാതെ കഴിക്കാം, ഇവ ചേർത്തു വേവിക്കൂ
Also Read: കറുമുറു കഴിക്കാൻ നല്ല രസികൻ തക്കാളി മുറുക്ക്, ഇനി ബേക്കറി രുചിയിൽ വീട്ടിൽ തയ്യാറാക്കാം
തയ്യാറാക്കുന്ന വിധം
- ചിക്കൻ നന്നായി കഴുകി ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം.
- ഒരു മൺചട്ടിയെടുത്ത് അടുപ്പിൽവച്ച് ചൂടാകുമ്പോൾ അതിലേക്ക് നാലു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് കറിവേപ്പില ചേർക്കാം.
- ശേഷം ചുവന്നുള്ളി ചേർത്തു വഴറ്റാം.
- ചുവന്നുള്ളി നന്നായി വഴന്നു വരുമ്പോൾ അതിലേക്ക് ചതച്ചെടുത്ത വറ്റൽമുളക് കൂടി ചേർത്തു വഴറ്റി യോജിപ്പിക്കാം.
- ഈ മസാലക്കൂട്ട് നന്നായി വാടി കഴിയുമ്പോൾ ചിക്കൻ കഷ്ണങ്ങൾ ചേർത്ത്, അൽപം ഉപ്പുമിട്ട് വഴറ്റി നന്നായി യോജിപ്പിക്കാം.
- ഇതിലേക്ക് ഒട്ടും വെള്ളം ചേർക്കേണ്ടതില്ല. പകരം അടച്ചുവെച്ച് വേവിക്കാം.
വെന്തുകഴിയുമ്പോൾ ഒരു ടീസ്പൂൺ വിനാഗിരി ചേർത്ത് നന്നായി ഇളക്കി അടുപ്പണയ്ക്കാം - ഇത് ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.
Read More: സൂപ്പർ ക്രിസ്പി പൂരി വറുത്തെടുക്കാം ഇനി അധികം എണ്ണ പാഴാക്കാതെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us