/indian-express-malayalam/media/media_files/2025/11/22/brinjal-fry-recipe-fi-2025-11-22-13-31-25.jpg)
വഴുതനങ്ങ പൊള്ളിച്ചത്
കേരളത്തിൻ്റെ തനതു പാചക ശൈലിയ്ക്കൊപ്പം ചേർത്തു വെയ്ക്കാവുന്ന ഒന്നാണ വാഴയില. ഒരു കാലത്ത് കേരളത്തിലെ അടുക്കളയിലെ ആഭിവാജ്യ ഘടകമായിരുന്നു വാഴയില. ആഹാരത്തിൻ്റെ രുചി അറിയണമെങ്കിൽ അത് വാഴയിലയിൽ വെച്ച് ആവിയിൽ വേവിക്കണം എന്നു പഴമക്കാർ പറയാറുണ്ട്. വാഴയിലയിലയിൽ പൊള്ളിച്ചെടുത്ത മീൻ മലയാളിയുടെ പ്രിയവിഭവങ്ങളിൽ ഉൾപ്പെടും. എന്നാൽ മീൻ മാത്രമല്ല വഴുതനങ്ങയും ഇങ്ങനെ പാചകം ചെയ്തെടുക്കാം.
Also Read: 2 ചുവന്നുള്ളി ഇങ്ങനെ വഴറ്റിയെടുത്താൽ ഇനി ചോറ് കഴിക്കാൻ ആരും കൊതിക്കും
രുചികരമായ വഴയിലയിൽ പൊള്ളിച്ച വഴുതനങ്ങ തയ്യാറാക്കുന്ന വിധം തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ജാസ്മിനാണ് പരിചയപ്പെടുത്തുന്നത്.
Also Read: ഇത്രയും രുചികരമായ ഒരു അച്ചാർ കഴിച്ചിട്ടുണ്ടാകില്ല, ഇനി ഉച്ചയൂണ് കേമമാകും
ചേരുവകൾ
- വഴുതനങ്ങ
- വാഴയില
- കട്ട തൈര്
- ഇഞ്ചി
- വെളുത്തുള്ളി
- മഞ്ഞൾപ്പൊടി
- മുളുകപൊടി
- മല്ലിപ്പൊടി
- കുരമുളുകുപൊടി
- എണ്ണ
Also Read: ദഹനം മെച്ചപ്പെടുത്താം വിശപ്പ് ശമിപ്പിക്കാം, ഈ സൂപ്പ് കുടിച്ചു നോക്കൂ
തയ്യാറാക്കുന്ന വിധം
- അൽപ്പം കട്ടതൈര് വെള്ളം കളഞ്ഞെടുക്കാം.
- ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ഇഞ്ചിയും, വെളുത്തുള്ളിയും അരച്ചത്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾസ്പൂൺ മുളുകുപൊടി, രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, ഒരുടീസ്പൂൺ കുരുമുളകുപൊടി, അവശ്യത്തിന് ഉപ്പ്, അൽപ്പം എണ്ണ എന്നിവ ചേർത്തിളക്കാം.
- വഴുതനങ്ങ വട്ടത്തിൽ അരിഞ്ഞെടുക്കാം.
- അതിൽ തയ്യാറാക്കിയ മസാല പുരട്ടാം.
- വാട്ടിയെടുത്ത വാഴയിലയിലേയ്ക്ക് ഒരു കറവേപ്പില വെച്ച് മസാല പുരട്ടിയ വഴുതനങ്ങ അടുക്കി വെയ്ക്കാം.
- അതിനു മുകളിലായി ഒരു കറിവേപ്പില തണ്ട് വെച്ച് വാഴയില മൂടി കെട്ടാം.
- ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണ പുരട്ടി വാഴയില വെച്ച് വേവിച്ചെടുക്കാം.
Read More: രണ്ട് ഉരുളക്കിഴങ്ങ് മതി, ഉച്ചയൂണിന് കറി തയ്യാറാക്കാം 5 മിനിറ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us