രാവിലെ ജോലിയ്ക്കും മറ്റു ആവശ്യങ്ങള്‍ക്കുമായി പുറത്തു പോകുന്നവര്‍ പ്രാതല്‍ കഴിക്കാന്‍ മടി കാണിച്ചേക്കാം. എന്നാല്‍ രാവിലത്തെ ഭക്ഷണം മിസ്സാക്കാനും ആഗ്രഹമില്ല എന്നാല്‍ പെട്ടെന്നു തയ്യാറാക്കാന്‍ പറ്റുന്ന ഒരു ഈസി റെസിപ്പിയും വേണം. അങ്ങനെയാണെങ്കില്‍ പത്തു മിനുട്ടില്‍ തയ്യാറാക്കാവുന്ന ആരോഗ്യകരമായ ഒരു ഈസി ബ്രേക്ക്ഫാസ്റ്റ് പരിചയപ്പെടുത്തുകയാണ് ഫുഡ് ബ്‌ളോഗറായ നിഷി.
ചേരുവകള്‍:
- ഓട്ട്‌സ്- 1/4 കപ്പ്
- മുട്ട – 1 എണ്ണം
- ചെറു പഴം – 1 എണ്ണം
പാകം ചെയ്യുന്ന വിധം:
- ഓട്ട്‌സ്, മുട്ട, ചെറുപഴം എന്നിവ ഒരുമിച്ച് മിക്‌സി ഉപയോഗിച്ച് മാവ് രൂപത്തില്‍ അരച്ചെടുക്കുക
- പാന്‍ ചൂടാക്കിയ ശേഷം അതിലേയ്ക്കു മാവ് ഒഴിക്കുക.
- ഇരു വശവും നല്ല രീതിയില്‍ പാകമായ ശേഷം തേന്‍ മുകളില്‍ പുരട്ടിയ ശേഷം കഴിക്കാവുന്നതാണ്