ദോശ, ഇഡ്ഡലി, അപ്പം തുടങ്ങിയ ബ്രേക്ക്ഫാസ്റ്റുകളെല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവയാണെങ്കിലും ഉണ്ടാക്കിയെടുക്കാൻ അൽപ്പം ബുദ്ധിമുട്ടുള്ളവയാണ്. ദോശയും ഇഡ്ഡലിയുമൊക്കെയാണെങ്കിൽ തലേദിവസം തന്നെ അരി വെള്ളത്തിലിടലും മാവ് അരച്ചെടുക്കലും പുളിപ്പിക്കാൻ വെയ്ക്കലുമൊക്കെയായി മുൻകൂട്ടിചെയ്യേണ്ട ജോലികൾ ഏറെയാണ്.
Read more: സ്വാദേറും ഒനിയൻ ദോശ തയ്യാറാക്കാം; റെസിപ്പി
വല്യ മെനക്കേടില്ലാതെ പെട്ടെന്ന് തയ്യാറാക്കാവുന്ന ബ്രേക്ക് ഫാസ്റ്റ് അന്വേഷിക്കുന്നവർക്ക് വേണ്ടി ഇതാ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി.
ചേരുവകൾ
- മൈദ- 1 കപ്പ് (മൈദയ്ക്ക് പകരം ഗോതമ്പ് പൊടിയും ഉപയോഗിക്കാം)
- മുട്ട- 2 എണ്ണം
- ഉപ്പ്- 3 നുള്ള്
- പഞ്ചസാര- അര ടീസ്പൂൺ
- വെളിച്ചെണ്ണ- 1 ടീസ്പൂൺ
- വെള്ളം- 1 കപ്പ്
തയ്യാറാക്കുന്ന വിധം
- മൈദ, ഉപ്പ്, പഞ്ചസാര, വെളിച്ചെണ്ണ, വെള്ളം എന്നിവ ഒരു മിക്സി ജാറിലിട്ട് അടിച്ചെടുക്കുക.
- മാവ് ഒരു ബൗളിലേക്ക് മാറ്റി അതിലേക്ക് രണ്ട് മുട്ട പൊട്ടിച്ച് ഒഴിച്ച് നല്ല രീതിയിൽ ഇളക്കിയോജിപ്പിക്കുക.
- നോൺ സ്റ്റിക്ക് പാൻ എടുത്ത് അതിലേക്ക് മാവ് ഒഴിച്ച് നന്നായി ചുറ്റിച്ചുകൊടുക്കുക.
- ബബിൾസ് വന്നു തുടങ്ങുമ്പോൾ അൽപ്പം കൂടി എണ്ണ തൂവി ശേഷം മറിച്ചിട്ട് വേവിക്കുക.