/indian-express-malayalam/media/media_files/2025/11/26/breakfast-recipe-fi-2025-11-26-11-17-48.jpg)
ബ്രേക്ക്ഫാസ്റ്റ് | ചിത്രം: ഫ്രീപിക്
രാവിലത്തെ ഭക്ഷണം എല്ലായിപ്പോഴും ഹെൽത്തി ആയിരിക്കണം എന്നാൽ രുചികരവുമായിരിക്കണം. പ്രത്യേകിച്ച് കുട്ടികളുണ്ടെങ്കിൽ അവരുടെ പ്ലേറ്റും വയറും നിറയുന്ന ഭക്ഷണവും ആയിരിക്കണം. അങ്ങനെയെങ്കിൽ സ്ഥിരമായി ഒരേ വിഭവങ്ങൾ തന്നെ നൽകിയാൽ അവർക്ക് സ്വഭാവികമായി മടുപ്പ് തോന്നും. കുറച്ച് ഗോതമ്പ് പൊടിയുണ്ടെങ്കിൽ ദോശയോട് സാമ്യം തോന്നുന്ന അടിപൊളി ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം. വളരെ കുറച്ച് ചേരുവകൾ മതി. കറിയില്ലാതെയും കഴിക്കാവുന്ന സോഫ്റ്റ് അപ്പമാണിത്. നുസീറ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇതിൻ്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
Also Read: അരികു മൊരിഞ്ഞ നല്ല സോഫ്റ്റ് പാലപ്പം വേണോ? എങ്കിൽ ഒരു തവണ മാവ് ഇങ്ങനെ അരച്ചെടുക്കാം
ചേരുവകൾ
- മൈദ അല്ലെങ്കിൽ ഗോതമ്പ് പൊടി
- ഉപ്പ്
- പഞ്ചസാര
- വെള്ളം
- മഞ്ഞൾപ്പൊടി
- മുട്ട
Also Read: കൈ ഉപയോഗിച്ച് നനയ്‌ക്കേണ്ട, ഇനി സോഫ്റ്റും ഹെൽത്തിയുമായ പുട്ട് ഇങ്ങനെ തയ്യാറാക്കൂ
Also Read: ഗോതമ്പ് പൊടിയിൽ ഇതിലൊന്നു ചേർത്ത് കുഴയ്ക്കൂ, ചപ്പാത്തി പഞ്ഞി പോലെ സോഫ്റ്റാകും
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് മൈദയിലേയ്ക്ക് അല്ലെങ്കിൽ ഗോതമ്പ് പൊടിയിലേയ്ക്ക് അൽപ്പം ഉപ്പും, ഒരു
- ടേബിൾസ്പൂൺ പഞ്ചസാരയും, വെള്ളവും ചേർത്ത് അരച്ചെടുക്കാം.
- ഇത് ഒരു ബൗളിലേയ്ക്കു മാറ്റി കാൽ ടീസ്പൂൺ​ മഞ്ഞൾപ്പൊടി, രണ്ട് മുട്ട പൊട്ടിച്ചത് എന്നിവ ചേർത്ത് നന്നായി ഇളക്കാം.
- ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യമെങ്കിൽ അൽപം എണ്ണയോ നെയ്യോ പുരട്ടി മാവ് ഒഴിച്ച് പരത്തി ഇരുവശങ്ങളും വേവിച്ചെടുക്കാം.
Read More: കഠിനമായ ഡയറ്റില്ലാതെ ശരീരഭാരം നിയന്ത്രിക്കാം ഒപ്പം ആരോഗ്യം മെച്ചപ്പെടുത്താം, ബ്രേക്കാഫാസ്റ്റിന് ഇത് കഴിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us