/indian-express-malayalam/media/media_files/2025/04/25/9yHlAKXyT5Gln9eR6mW1.jpeg)
സേമിയ
ബ്രേക്ക്ഫാസ്റ്റിന് ദോശ വിട്ടൊരു കളിയില്ല എന്നാണോ? അരിയും ഉഴുന്നും അരച്ചെടുത്ത് വച്ചാൽ മാത്രമല്ലേ ദോശ തയ്യാറാക്കാൻ സാധിക്കൂ. അതൊന്നുമില്ലെങ്കിൽ പിന്നെ ഗോതമ്പ് പൊടി വേണം. സ്ഥിരം ഇത് തന്നെ മാറി മാറി കഴിച്ച് മടുത്തിട്ടുണ്ടാകില്ലേ? ശരീരഭാര നിയന്ത്രണമൊക്കെ ശ്രദ്ധിക്കുന്നവരാണെങ്കിൽ കഴിക്കുന്ന ഭക്ഷണവും അത്ര തന്നെ കരുതലോടെ ആയിരിക്കുമെല്ലോ? അങ്ങനെയെങ്കിൽ ഈ ഉപ്പുമാവ് ഒന്ന് ട്രൈ ചെയ്തു നോക്കൂ. റവ ഇല്ലെങ്കിലും തയ്യാറാക്കാവുന്ന ഒരു സിംപിൾ ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണിത്. ഫാത്തിമ തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ഇടിയപ്പം രുചികരമാക്കാം, മാവ് കുഴയ്ക്കുമ്പോൾ ഇത് കൂടി ചേർക്കൂ
ചേരുവകൾ
- സേമിയ
- വെളിച്ചെണ്ണ
- കായപ്പൊടി
- കടുക്
- കറിവേപ്പില
- ഇഞ്ചി
- പച്ചമുളക്
- സവാള
- ചെറുപയർ
- വെള്ളം
- മല്ലിയില
- നാരങ്ങനീര്
Also Read: അരി കുതിർക്കണ്ട, അരയ്ക്കണ്ട; മിനിറ്റുകൾക്കുള്ളിൽ പഞ്ഞിപോലൊരു വട്ടലപ്പം തയ്യാറാക്കാം
Also Read: മാവ് അരച്ച് വെക്കാൻ മറന്നോ? വിഷമിക്കേണ്ട 10 മിനിറ്റിൽ ഹെൽത്തി ദോശ റെഡി
തയ്യാറാക്കുന്ന വിധം
- ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം.
- ഇതിലേയ്ക്ക് അൽപം വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
- ശേഷം സേമിയ ചേർത്ത് നന്നായി വറുത്ത് മാറ്റാം.
- അതേ ചട്ടിയിലേയ്ക്ക് കുറച്ച് എണ്ണ ചേർത്ത് കടുകും കായവും മൂപ്പിക്കാം.
ഇതിലേയ്ക്ക് കറിവേപ്പില ചേർക്കാം. - ശേഷം സവാള അരിഞ്ഞതു ചേർത്തു വഴറ്റാം.
- സവാളയുടെ നിറം മാറി വരുമ്പോൾ പച്ചമുളക് അരിഞ്ഞതും മുളപ്പിച്ച ചെറുപയറും ചേർത്തു വേവിക്കാം.
- രണ്ട് വലിയ സ്പൂൺ വെള്ളം ഒഴിച്ച് വറുത്ത സേമിയ ചേർത്ത് ചെറുതീയിൽ അടച്ചു വച്ചു വേവിക്കാം.
- വെള്ളം വറ്റി കഴിഞ്ഞ് കുറച്ച് മല്ലിയിലയും, നാരങ്ങ നീരും ചേർത്ത് വിളമ്പാം.
Read More: ബ്രേക്ക്ഫാസ്റ്റിനോ ഡിന്നറിനോ കഴിക്കാം; അഞ്ച് മിനിറ്റിൽ തയ്യാറാക്കാം ഈ സൂപ്പർ ഹെൽത്തി സാലഡ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us