/indian-express-malayalam/media/media_files/2025/11/04/dosa-recipe-fi-2025-11-04-13-38-30.jpg)
ദോശ
വിശപ്പകറ്റാം ഒപ്പം ആരോഗ്യകരമായ ഭക്ഷണവുമായിരിക്കണം. ദോശയും ഈ വിഭാഗത്തിലാണ് ഉൾപ്പെടുത്താറുള്ളത്. അത് തന്നെ വ്യത്യസത രുചിയിൽ തയ്യാറാക്കാം. നെയ്യ്റോസ്റ്റ്, മസാല ദോശ, പനീർ ദോശ, പാലക് ദോശ, പൊടി ദോശ, തട്ട് ദോശ അങ്ങനെ പോകുന്നു ആ പട്ടിക. ഇവയ്ക്ക് അരിയും ഉഴുന്നും അരച്ച് മാവ് തയ്യാറാക്കി പുളിപ്പിക്കാറാണോ പതിവ്? ഇനി ആ ടെൻഷൻ വേണ്ട. ദോശ വളരെ ഹെൽത്തിയായിട്ടും ഇൻസ്റ്റൻ്റായും ചുട്ടെടുക്കാം. മലപ്പുറം ഡോട് കോം എന്ന ഇൻസ്റ്റഗ്രാം പേജാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ഈ 3 ചേരുവകൾ കൈയ്യിലുണ്ടെങ്കിൽ വീട്ടിൽ തയ്യാറാക്കാം പഞ്ഞിപോലുള്ള ബൺ പൊറോട്ട
ചേരുവകൾ
- റവ
- തേങ്ങ
- ചുവന്നുള്ളി
- വെള്ളം
- ഉപ്പ്
- വെളിച്ചെണ്ണ
Also Read: മാവ് പുളിപ്പിച്ചെടുക്കേണ്ട, 5 മിനിറ്റിൽ ദോശ ചുട്ടെടുക്കാൻ ഇതാ ഒരു നുറുങ്ങുവിദ്യ
Also Read: ബാക്കി വന്ന ചോറ് കളയരുതേ... ഇനി ചൂടൻ സോഫ്റ്റ് അപ്പം തയ്യാറാക്കാൻ അതുമതി
തയ്യാറാക്കുന്ന വിധം
- വറുത്തതോ അല്ലാത്തതോ ആയ ഒരു കപ്പ് റവയിലേയ്ക്ക് നാല് ചുവന്നുള്ളി തൊലി കളഞ്ഞു ചേർക്കാം.
- അതിലേയ്ക്ക് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് അരച്ചെടുക്കാം.
- അരച്ചെടുത്ത മാവ് ഒരു ബൗളിലേയ്ക്കു മാറ്റാം.
- ഇതിൽ ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം.
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം.
- അതിൽ വെളിച്ചെണ്ണ പുരട്ടി ചൂടായ ശേഷം ഓരോ തവി വീതം മാവ് ഒഴിക്കാം. ഇരുവശങ്ങളും ചുട്ടെടുക്കാം.
- ഇത് ചൂടോടെ ചമ്മന്തിക്കൊപ്പം കഴിച്ചു നോക്കൂ.
Read More: തിരക്കിനിടയിൽ ഒരു പ്രോട്ടീൻ റിച്ച് ബ്രേക്ക്ഫാസ്റ്റ്; ട്രൈ ചെയ്യൂ ഈ സാൻഡ്വിച്ച് റെസിപ്പി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us