/indian-express-malayalam/media/media_files/2025/11/07/easy-snack-recipe-fi-2025-11-07-12-37-34.jpg)
ഉരുളക്കിഴങ്ങ് കുഴലപ്പം
സ്കൂൾ വിട്ട് വിശന്നു വലഞ്ഞെത്തുന്ന കുട്ടിക്കുറുമ്പൻമാർക്കായി എന്തെങ്കിലും സ്പെഷ്യൽ കരുതാറുണ്ട്. ഒരുപാട് പാചക വിദ്യകളൊന്നും പ്രയോഗിക്കാതെ സിംപിളായി തയ്യാറാക്കാൻ സാധിക്കുന്നവയാണോ നിങ്ങൾ തേടുന്നത്? എങ്കിൽ ഉരുളക്കിഴങ്ങും കുറച്ച് അവലും എടുത്തോളൂ. രണ്ട് മിനിറ്റിൽ ക്രിസ്പിയായിട്ടുള്ള ചൂടൻ സ്നാക്സ് റെഡിയാക്കാം. ലക്ഷ്മി തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: കുറച്ച് എണ്ണയിൽ കൂടുതൽ രുചിയിൽ ക്രിസ്പിയായി വട തയ്യാറാക്കാം, പരിപ്പിനു പകരം ഇതുപയോഗിക്കൂ
ചേരുവകൾ
- ഉരുളകിഴങ്ങ്- 2
- അവിൽ- 250 ഗ്രാം
- പച്ചമുളക്- 2
- മല്ലിയില- രണ്ട് ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
Also Read: തിരക്കിനിടയിൽ ഒരു പ്രോട്ടീൻ റിച്ച് ബ്രേക്ക്ഫാസ്റ്റ്; ട്രൈ ചെയ്യൂ ഈ സാൻഡ്വിച്ച് റെസിപ്പി
Also Read: കുറച്ച് എണ്ണയിൽ കൂടുതൽ ക്രിസ്പിയായി ഉള്ളിവട വറുത്തെടുക്കാം, ട്രൈ ചെയ്തു നോക്കൂ
തയ്യാറാക്കുന്ന വിധം
- രണ്ട് ഉരുളക്കിഴങ്ങ് നന്നായി പുഴുങ്ങിയെടുത്ത് തണുക്കാൻ മാറ്റി വയ്ക്കാം. ശേഷം അവ തൊലി കളഞ്ഞ് ഉടച്ചെടുക്കാം.
- ഇതേ സമയം ഒരു പാനിൽ അവലെടുത്ത് വറുത്ത് പൊടിച്ചെടുക്കാം.
- ഉരുളക്കിഴങ്ങിലേയ്ക്ക് അവൽ പോടിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം.
- രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും, മല്ലിയിലയും, ആവശ്യത്തിന് ഉപ്പും ചേർത്ത് മാവ് കുഴച്ചെടുക്കാം. അവ നീളത്തിൽ ഉരുട്ടിയെടുക്കാം.
- അടികട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി വറുത്തെടുക്കാം.
Read More: ശരീരഭാരം നിയന്ത്രിക്കാം പ്രതിരോധ ശേഷി വർധിപ്പിക്കാം, വൈകിട്ട് കഴിക്കാൻ ഒരു ഹെൽത്തി സ്നാക്ക് ഇതാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us