ഉണക്ക മാന്തൾ ഇങ്ങനെ വറുത്തുനോക്കൂ

ചിത്രം: ഫ്രീപിക്

പച്ചമീൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്കൊപ്പം തന്നെ ഉണക്കമീനിനും ഏറെ ആരാധകരുണ്ട്. അതിനാൽ ട്രോളിംഗ് നിരോധന കാലത്ത് ഏറെ ആശ്വാസകരമാണിത്

ചിത്രം: ഫ്രീപിക്

ഉണക്ക മാന്തൾ രണ്ടു മണിക്കൂറോളം വെള്ളത്തിൽ മുക്കി വയ്ക്കുക. മീനിലെ അമിതമായ ഉപ്പു കളയാൻ ഇതു സഹായിക്കും. ശേഷം മൂന്നു നാലു തവണ നന്നായി കഴുകിയെടുക്കുക

ചിത്രം: ഫ്രീപിക്

മീനിൻ്റെ തൊലി നീക്കം ചെയ്ത് ചെറിയ കഷ്ണങ്ങളായി മുറിക്കുക

ചിത്രം: ഫ്രീപിക്

ഒരു പാൻ എടുത്ത് എണ്ണയൊഴിച്ച് അതിൽ കഷ്ണങ്ങളാക്കിയ മീൻ ഫ്രൈ ചെയ്തെടുക്കുക

ചിത്രം: ഫ്രീപിക്

നന്നായി മൊരിഞ്ഞുകഴിഞ്ഞാൽ മീൻ കഷ്ണങ്ങൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക

ചിത്രം: ഫ്രീപിക്

പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചുവന്നുള്ളി, കറിവേപ്പില എന്നിവ വഴറ്റിയെടുക്കുക

ചിത്രം: ഫ്രീപിക്

മുളകു പൊടി, മുളക് ചതച്ചത്, മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക. ഇതിലേക്ക് വറുത്തവെച്ച മീൻ കഷ്ണങ്ങൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മീൻ ഫ്രൈ തയ്യാർ

ചിത്രം: ഫ്രീപിക്