ഏറെ പോഷകസമ്പുഷ്ടമായ ഒന്നാണ് മുരിങ്ങയില. മുരിങ്ങയിലയും മുട്ടയും ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തോരന്റെ റെസിപ്പി പരിചയപ്പെടാം. ഡോക്ടർ സ്വാതി റിജിൽ ആണ് ഈ റെസിപ്പി പരിചയപ്പെടുത്തുന്നത്.
ചേരുവകൾ:
- മുരിങ്ങയില- 2 കപ്പ്
- മുട്ട-2 എണ്ണം
- ചെറിയ ഉള്ളി- 10 എണ്ണം
- ചുവന്ന മുളക്- ആവശ്യത്തിന്
- കടുക്- ആവശ്യത്തിന്
- വെളിച്ചെണ്ണ- 2 ടീസ്പൂൺ
- തേങ്ങ ചിരകിയത്- കാൽ കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- മഞ്ഞൾപൊടി- അര ടീസ്പൂൺ
- മുളകുപൊടി- അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
- ഒരു പാനെടുത്ത് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകുപൊട്ടിക്കുക. ഇതിലേക്ക് ചുവന്ന മുളക്, പച്ചമുളക്, ചെറിയ ഉള്ളി എന്നിവ ചേർത്ത് വഴറ്റുക.
- ശേഷം മുരിങ്ങയിലയും ചേർക്കാം.
- മുരിങ്ങയില വഴന്നു വരുമ്പോൾ ഇതിലേക്ക് ചിരകിവച്ച തേങ്ങ കൂടി ചേർക്കുക.
- ശേഷം അര ടീസ്പൂൺ മഞ്ഞൾപൊടിയും അത്ര തന്നെ മുളകുപൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
- പാനിലേക്ക് രണ്ടു മുട്ട കൂടി പൊട്ടിച്ച് ഒഴിച്ച് നന്നായി ഇളക്കി വേവിച്ചശേഷം ഇറക്കിവച്ച് ഉപയോഗിക്കാം.
Read more: അസാധ്യരുചിയുമായി കബാലി ചിക്കൻ; റെസിപ്പി