/indian-express-malayalam/media/media_files/2025/07/07/dosapodi-recipe-fi-2025-07-07-13-03-00.jpg)
ദോശ പൊടി റെസിപ്പി
കഴിക്കുന്ന ഭക്ഷണം പോഷകസമൃദ്ധമായിരിക്കണം. ഒരു ദിവസത്തേയ്ക്കു വേണ്ട ഊർജ്ജം പ്രദാനം ചെയ്യുന്നവയാണ് ബ്രേക്ക്ഫാസ്റ്റ്. അത് ഒഴിവാക്കാനും പാടില്ല. ദോശയും ഇഡ്ഡലിയുമാണ് തിരക്കുള്ള ദിവസങ്ങളിൽ മലയാളിക്ക് ഏറെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണം. എന്നാൽ സ്ഥിരമായി ഇത് കഴിക്കേണ്ടി വരുമ്പോൾ മടുപ്പ് തോന്നിയേക്കാം. പകരം അതിൽ തന്നെ ചില വ്യത്യസ്തതകൾ കൊണ്ടുവന്നു നോക്കൂ. ദോശ രുചികരമാക്കണം എങ്കിൽ ചില പൊടിക്കൈകൾ പരീക്ഷിക്കാം. അതിനായി സൂരയ്യ പരിചയപ്പെടുത്തുന്ന ഈ ദോശപ്പൊടി റെസിപ്പി തയ്യാറാക്കി ഉപയോഗിക്കൂ.
ചേരുവകൾ
- കടലപരിപ്പ്
- ഉഴന്നുപരിപ്പ്
- അരി
- തുവര പരിപ്പ്
- കായം
- വെളുത്തുള്ളി
- വെളിച്ചെണ്ണ
- വറ്റൽമുളക്
- കറിവേപ്പില
- ഉപ്പ്
തയ്യാറാക്കുന്ന വിധം
- അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം.
- അതിലേയ്ക്ക് കടല പരിപ്പു ചേർത്തു വറുത്തു മാറ്റാം.
- ഇതേ പാനിൽ അരിയും, തുവര പരിപ്പും, ഉഴുന്നു പരിപ്പും പ്രത്യേകം വറുത്തു മാറ്റി വയ്ക്കാം.
- ശേഷം അൽപം വെളിച്ചെണ്ണ പാനിൽ ഒഴിച്ച് ചെറിയ കഷ്ണം കായം ചേർത്തു വറുത്തു മാറ്റാം.
- വെളുത്തുള്ളി ചെറിയ കഷ്ണങ്ങളാക്കിയതും, വറ്റൽമുളകും, കറിവേപ്പിലയും അതേ എണ്ണയിൽ വറുത്തെടുക്കാം. ഇവ തണുക്കാൻ മാറ്റി വയ്ക്കാം.
- ഇവ ഒരുമിച്ചെടുത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് പൊടിച്ചെടുക്കാം.
Also Read: ബാക്കി വന്ന ചോറ് മതി, ഇനി ക്രിസ്പിയായി നെയ്പത്തിരി വറുത്തെടുക്കാം
Also Read: 2 മിനിറ്റിൽ മാവ് അരയ്ക്കാം ദോശ ചുട്ടെടുക്കാം, ഇതൊരു തവണ ട്രൈ ചെയ്യൂ
ഉപയോഗിക്കേണ്ട വിധം
- അരച്ചെടുത്ത ദോശ മാവിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തെടുക്കാം.
- ഒരുപാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിൽ എണ്ണ പുരട്ടാം. എണ്ണ ചൂടായി കഴിയുമ്പോൾ തീ കുറച്ചു വയ്ക്കാം.
- പാനിലേയ്ക്ക് ദോശ മാവൊഴിക്കാം, കട്ടി കുറച്ച് പരത്താം.
- വെന്തു വരുമ്പോൾ മുകളിലേയ്ക്ക് തയ്യാറാക്കിയ പൊടി ചേർക്കാം. ഇത് മറച്ചിടേണ്ട ആവശ്യമില്ല.
- ഇരുവശവും വെന്തതിനു ശേഷം മടക്കിയെടുക്കാം. ഇനി ചൂടോടെ കഴിച്ചു നോക്കൂ.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- പരിപ്പുകളും, അരിയും എണ്ണ ചേർക്കാതെ ഡ്രൈ റോസ്റ്റ് ചെയ്തു വേണം വറുക്കാൻ.
ചേരുവകളെല്ലാം തണുത്തതിനു ശേഷം വേണം പൊടിക്കാൻ. - കട്ടകളൊന്നും ഇല്ലാതെ നന്നായി പൊടിച്ചെടുക്കാം.
- ദോശപ്പൊടിയിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ ചേർത്തിളക്കി യോജിപ്പിച്ചാൽ തട്ടു ദോശയ്ക്കൊപ്പം കഴിക്കാം.
Read More: ഉഴുന്ന് ചേർക്കേണ്ട, പൂപോലുള്ള ദോശ ഇങ്ങനെ ചുട്ടെടുക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us