Latest News

വെറും 10 മിനിറ്റിൽ മാവ് അരച്ച് നല്ല മൊരിഞ്ഞ ദോശ ഉണ്ടാക്കാം

പച്ചയരി ഇല്ലാതെ തന്നെ നല്ല സോഫ്റ്റ് ദോശ തയ്യാറാക്കാവുന്നതാണ്

dosa, food, ie malayalam

ദോശയുണ്ടാക്കാൻ ഇനി മാവരച്ച് മണിക്കൂറുകൾ വയ്ക്കേണ്ട. വെറും 10 മിനിറ്റ് കൊണ്ട് മാവരച്ച് നല്ല മൊരിഞ്ഞ ദോശയുണ്ടാക്കാം. പച്ചയരി ഇല്ലാതെ തന്നെ നല്ല സോഫ്റ്റ് ദോശ തയ്യാറാക്കാവുന്നതാണ്.

ചേരുവകൾ

  • വറുക്കാത്ത റവ- 1 ഗ്ലാസ്
  • ഗോതമ്പു പൊടി- കാൽ ഗ്ലാസ്
  • ഉപ്പ്- ആവശ്യത്തിന്
  • തൈര്- അര ഗ്ലാസ്
  • പച്ച വെളളം- ഒന്നര ഗ്ലാസ്
  • ബേക്കിങ് സോഡ- കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

  • റവയും ഗോതമ്പുപൊടിയും മിക്സിയുടെ ജാറിൽ നന്നായി പൊടിച്ചെടുക്കുക
  • ഒരു പാത്രത്തിലേക്ക് ഇത് മാറ്റുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും തൈരും വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക
  • 5 മിനിറ്റ് മാറ്റിവയ്ക്കുക
  • ഇതിലേക്ക് ബേക്കിങ് സോഡയും ഒരു ടീസ്പൂൺ വെള്ളവും ചേർത്ത് ഇളക്കുക
  • പാൻ ചൂടാകുമ്പോൾ മാവ് ഒഴിച്ച് നന്നായി പരത്തുക
  • ദോശയുടെ കളർ മാറിത്തുടങ്ങുമ്പോൾ മുകളിൽ കുറച്ച് നെയ്യ് ഒഴിച്ചു കൊടുക്കുക

Read More: സ്വാദേറും ഒനിയൻ ദോശ തയ്യാറാക്കാം; റെസിപ്പി

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: Dosa can make within 10 minute

Next Story
എണ്ണയിൽ മായം കലർന്നിട്ടുണ്ടോ? വീട്ടിൽ തന്നെ എളുപ്പത്തിൽ കണ്ടുപിടിക്കാംoil, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com