scorecardresearch
Latest News

ഫ്രൈഡ് റൈസ് ഉണ്ടാക്കുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? ഇതാ എളുപ്പ വഴി

പ്രത്യേകിച്ച്, നോൺ സ്റ്റിക് അല്ലെങ്കിൽ അലുമിനിയം പാനിൽ ഫ്രൈഡ് റൈസ് തയ്യാറാക്കുമ്പോൾ ഒട്ടിപ്പിടിക്കാറുണ്ട്

ഫ്രൈഡ് റൈസ് ഉണ്ടാക്കുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? ഇതാ എളുപ്പ വഴി

വെജ് ആയാലും നോൺ വെജ് ആയാലും ഫ്രൈഡ് റൈസ് ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. എന്നാൽ, ചിലപ്പോഴൊക്കെ പാനിൽ ഫ്രൈഡ് റൈസ് തയ്യാറാക്കുമ്പോൾ ഒട്ടിപ്പിടിക്കാറുണ്ട്. പ്രത്യേകിച്ച്, നോൺ സ്റ്റിക് അല്ലെങ്കിൽ അലുമിനിയം പാനിൽ പാചകം ചെയ്യുമ്പോൾ. ആ പ്രശ്നം പരിഹരിക്കാനൊരു എളുപ്പ വഴി പറയുകയാണ് ഷെഫ് കുണാൽ കപൂർ.

”ഫ്രൈഡ് റൈസ് തയ്യാറാക്കുമ്പോൾ പാനിൽ ഒട്ടിപ്പിടിക്കുന്ന പ്രശ്നം നിങ്ങൾ പലരും നേരിടുന്നുണ്ടാവും. എളുപ്പത്തിൽ ഇത് പരിഹരിക്കാം,” അദ്ദേഹം ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞു.

  • ഹൈ ഫ്ലെയിമിൽ പാൻ ചൂടാക്കുക
  • കുറച്ച് എണ്ണ ഒഴിച്ചശേഷം എല്ലായിടത്തും എത്തുന്നവിധം പതിയെ പാൻ കറക്കുക.
  • ചെറുതായി ചൂടായശേഷം മാറ്റിവയ്ക്കുക. എണ്ണ മാറ്റുക
  • വീണ്ടും പാൻ ചൂടാക്കുക. ഇനി നിങ്ങൾ ഫ്രൈഡ് റൈസ് തയ്യാറാക്കിയാൽ ഒട്ടിപ്പിടിക്കില്ല

Read More: ഉള്ളി പാചകം ചെയ്യുമ്പോൾ ഓർമ്മിക്കേണ്ട ചില കാര്യങ്ങൾ

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Does rice stick to the pan while making fried rice

Best of Express