/indian-express-malayalam/media/media_files/2025/11/10/shallot-cleaning-fi-2025-11-10-10-39-31.jpg)
ഉള്ളിത്തൊലി കളയാനുള്ള വിദ്യകൾ | ചിത്രം: ഫ്രീപിക്
ഭക്ഷണത്തിന് രുചിയും മണവും നൽകുന്നതിൽ ചുവന്നുള്ളിക്ക് വലിയ പങ്കുണ്ട്. സാമ്പാറിലും അവിയലിലും ഉലർത്തുകളിലുമെല്ലാം ചെറിയ ഉള്ളി അത്യാവശ്യമാണ്. എന്നാൽ, പാചകത്തിനായി ഉള്ളി ഒരുക്കുക എന്നതാണ് അടുക്കളയിലെ ഏറ്റവും ശ്രമകരമായ ജോലികളിൽ ഒന്ന്. ചെറിയ ഉള്ളിയുടെ നേർത്ത തോലും, വലിപ്പ കുറവും കാരണം ഇത് വൃത്തിയാക്കാൻ ഒരുപാട് സമയം എടുക്കും. മാത്രമല്ല, ഉള്ളി അരിയുന്ന സമയത്ത് കണ്ണിൽ നിന്ന് വെള്ളം വരുന്ന ബുദ്ധിമുട്ടും പലരെയും അലട്ടുന്ന പ്രശ്നമാണ്.
ഇത്തരം ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ഉള്ളിയുടെ തൊലി കളഞ്ഞെടുക്കാം:
Also Read: രണ്ട് മുറി നാരങ്ങ കൊണ്ട് മാറ്റാം അടുക്കളയിലെ ദുർഗന്ധം
വെള്ളത്തിൽ കുതിർത്തെടുക്കാം
- ചുവന്നുള്ളിയുടെ മുകൾഭാഗവും കീഴ്ഭാഗവും (വേരുള്ള ഭാഗം) ചെറുതായി മുറിച്ചുമാറ്റുക.
- മുറിച്ച ഉള്ളികൾ ഒരു പാത്രത്തിലെ ചൂടുവെള്ളത്തിൽ 15-20 മിനിറ്റ് മുക്കിവെയ്ക്കാം.
- വെള്ളത്തിൽ നിന്ന് എടുത്ത ശേഷം തൊലി മാറ്റാൻ ശ്രമിക്കുക. ഉള്ളി കുതിരുന്നതുകൊണ്ട് തൊലി വളരെ വേഗത്തിൽ ഇളകിപ്പോരും. ഈർപ്പമുള്ളതിനാൽ കണ്ണിൽ എരിച്ചിൽ ഉണ്ടാകുന്നതും കുറയും.
Also Read: വെളുത്തുള്ളി അല്ലി ഒരെണ്ണം മതി, ഇനി അടുക്കളയിൽ ഒളിച്ചിരിക്കുന്ന പല്ലികളെ തുരത്താം
/filters:format(webp)/indian-express-malayalam/media/media_files/2025/11/10/shallot-cleaning-1-2025-11-10-10-41-54.jpg)
Also Read: അഴുകി പോകില്ല വാടില്ല, ഉരുളക്കിഴങ്ങ് കൂടുതൽ കാലം ഫ്രഷായിരിക്കാൻ ഇതാ ചില എളുപ്പവഴികൾ
ഫ്രീസറിൽ വെക്കാം
- ഉള്ളി തൊലിയോടെ ഒരു സിപ് ലോക്ക് ബാഗിലോ അല്ലെങ്കിൽ അടപ്പുള്ള പാത്രത്തിലോ ഇടുക.
- ഇത് 10-15 മിനിറ്റ് നേരം ഫ്രീസറിൽ വെക്കുക.
- തണുത്തതിനു ശേഷം പുറത്തെടുത്ത് തൊലി കളയാൻ ശ്രമിക്കുക. തണുപ്പ് കാരണം തൊലി എളുപ്പത്തിൽ അടർന്നു വരും. കൂടാതെ, ഉള്ളിയിൽ അടങ്ങിയിട്ടുള്ള, കണ്ണെരിച്ചിലുണ്ടാക്കുന്ന സംയുക്തങ്ങളുടെ പ്രവർത്തനക്ഷമത കുറയുന്നത് കാരണം കണ്ണിൽ നിന്ന് വെള്ളം വരുന്ന ബുദ്ധിമുട്ടും ഒഴിവാക്കാം.
Read More: അരിയിൽ ഒളിച്ചിരിക്കുന്ന കുഞ്ഞൻ ചെള്ളിനെ തുരത്താൻ അടുക്കളയിലുണ്ട് വഴി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us