scorecardresearch

കീടനാശിനികൾ വേണ്ട; അടുക്കളയിലെ പാറ്റകളെ ഓടിക്കാൻ ഒരു നുള്ള് പഞ്ചസാര മതി

അടുക്കളയിൽ ഒളിഞ്ഞിരിക്കുന്ന പാറ്റകൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു വരെ കാരണമായേക്കാം, അതിന് ഒരു മികച്ച പരിഹാരം അടുക്കളയിൽ തന്നെയുണ്ട്

അടുക്കളയിൽ ഒളിഞ്ഞിരിക്കുന്ന പാറ്റകൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു വരെ കാരണമായേക്കാം, അതിന് ഒരു മികച്ച പരിഹാരം അടുക്കളയിൽ തന്നെയുണ്ട്

author-image
WebDesk
New Update
Get Rid Of Cockroaches FI

പാറ്റ ശല്യം കുറയ്ക്കാനുള്ള വഴി | ചിത്രം: ഫ്രീപിക്

അടുക്കളയിൽ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് അടുക്കളയിലെ പാറ്റ ശല്യം. ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന ഇടമായതിനാൽ കടുത്ത വിഷാംശമുള്ള കീടനാശിനികൾ ഉപയോഗിക്കാൻ പലർക്കും ഭയമാണ്. വൃത്തിയായി സൂക്ഷിച്ചാൽ പോലും പാത്രങ്ങൾക്കിടയിലും ഷെൽഫുകളുടെ മൂലകളിലും പാറ്റകൾ പെറ്റുപെരുകുന്നത് സാധാരണമാണ്. ഇവ കേവലം അരോചകം മാത്രമല്ല, ടൈഫോയ്ഡ്, കോളറ തുടങ്ങിയ മാരക രോഗങ്ങൾ പടർത്തുന്ന രോഗാണുക്കളുടെ വാഹകർ കൂടിയാണ്. രാത്രികാലങ്ങളിൽ സജീവമാകുന്ന ഇവ ഭക്ഷണസാധനങ്ങളിൽ സ്പർശിക്കുന്നത് വഴി അലർജി പോലുള്ള അസുഖങ്ങൾക്കും കാരണമാകും.

Advertisment

Also Read: അടുക്കള കീഴടക്കിയ കുഞ്ഞൻ ഉറുമ്പുകളെ ഞൊടിയിടയിൽ തുരത്താം, ഒരു സ്പൂൺ കുരുമുളക് മതി

കമ്പോളത്തിൽ ലഭിക്കുന്ന സ്പ്രേകൾ താൽക്കാലിക ആശ്വാസം നൽകുമെങ്കിലും അവയിലെ രാസവസ്തുക്കൾ ശ്വസിക്കുന്നത് കുട്ടികൾക്കും വളർത്തുമൃഗങ്ങൾക്കും ഹാനികരമാണ്. എന്നാൽ നമ്മുടെ അടുക്കളയിലുള്ള സുരക്ഷിതമായ ചില വസ്തുക്കൾ ഉപയോഗിച്ച് പാറ്റകളെ പൂർണ്ണമായും തുരത്താൻ സാധിക്കും. പ്രകൃതിദത്തമായ ഈ രീതികൾ ചെലവ് കുറഞ്ഞതും ദീർഘകാലം ഫലം നൽകുന്നതുമാണ്. പാറ്റകളെ കൊല്ലുന്നതിലുപരി അവ വീണ്ടും വരുന്നത് തടയാൻ ഇത്തരം വീട്ടുവിദ്യങ്ങൾ സഹായിക്കും.

Also Read: വിഷം വേണ്ട, കെണിയും വേണ്ട; അടുക്കളയിലെ എലികളെ തുരത്താൻ ഇവ മാത്രം മതി

ചേരുവകൾ

  • ബോറിക് ആസിഡ് പൗഡർ- 3 ടേബിൾ സ്പൂൺ 
  • പഞ്ചസാര പൊടിച്ചത്- 1 ടേബിൾ സ്പൂൺ
  • ഗോതമ്പ് മാവ് അല്ലെങ്കിൽ മൈദ- 1 ടേബിൾ സ്പൂൺ.
  • വെള്ളം- ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ ബോറിക് ആസിഡ്, പഞ്ചസാര പൊടിച്ചത്, ഗോതമ്പ് മാവ് എന്നിവ നന്നായി കലർത്താം. ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കാം. ശേഷം ഈ മിശ്രിതം ചെറിയ ഗുളികകളുടെ വലിപ്പത്തിൽ ഉരുളകളാക്കി മാറ്റാം. കൈകളിൽ ഗ്ലൗസ് ധരിക്കുന്നത് ചർമ്മത്തിലെ അസ്വസ്ഥതകൾ ഒഴിവാക്കാൻ സഹായിക്കും.

Also Read: അടുക്കളയിൽ ഒളിച്ചിരിക്കുന്ന പാറ്റകളെ തുരത്താം ഞൊടിയിടയിൽ, ഇതാ പൊടിക്കൈ

ഉപയോഗിക്കേണ്ട രീതി

തയ്യാറാക്കിയ ഈ ചെറിയ ഉരുളകൾ പാറ്റകൾ വരാൻ സാധ്യതയുള്ള ഷെൽഫുകളുടെ മൂലകൾ, സിങ്കിനടിയിലെ പൈപ്പുകൾക്ക് സമീപം, ഗ്യാസ് സ്റ്റൗവിനടിവശം എന്നിവിടങ്ങളിൽ വയ്ക്കുക. പഞ്ചസാരയുടെ മണം കാരണം പാറ്റകൾ ഇത് കഴിക്കുകയും ബോറിക് ആസിഡിന്റെ സാന്നിധ്യം മൂലം അവ നശിക്കുകയും ചെയ്യും. ഈ ഉരുളകൾ ഈർപ്പം തട്ടി അലിഞ്ഞുപോകാതെ ശ്രദ്ധിക്കണം. രണ്ടാഴ്ച കൂടുമ്പോൾ പഴയവ മാറ്റി പുതിയ ഉരുളകൾ വെക്കുന്നത് കൂടുതൽ ഫലം നൽകും.

Read More: ഇതൊരു സ്പൂൺ മതി, ഇനി ഈച്ച ശല്യം കുറയ്ക്കാം കെമിക്കൽ റിപ്പല്ലൻ്റുകളില്ലാതെ

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: