Latest News

നിലക്കടലയെക്കുറിച്ചുള്ള രസകരമായ ഈ വസ്തുതകൾ നിങ്ങൾക്കറിയാമോ?

നിലക്കടലയുടെ പേരിൽ ആറ് യുഎസ് നഗരങ്ങളുണ്ട്

peanuts, health, ie malayalam

വിശപ്പ് അകറ്റാനുള്ള മികച്ച മാർഗമാണ് നിലക്കടല. അവ രുചികരമാണെന്നു മാത്രമല്ല, ധാരാളം ആരോഗ്യഗുണങ്ങളുമുണ്ട്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് മുതൽ ഹൃദ്രോഗം തടയുന്നതുവരെ, ഒരുപാട് ഗുണങ്ങളുളളതിനാൽ നിലക്കടല നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

നിലക്കടല ഇഷ്ടമുളളവരാണെങ്കിൽ, അവയെക്കുറിച്ചുള്ള ചില അജ്ഞാതവും രസകരവുമായ വസ്തുതകളും നിങ്ങൾ അറിഞ്ഞിരിക്കണം. ഷെഫ് കുനാൽ കപൂർ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ നിലക്കടലയെക്കുറിച്ചുള്ള ചില വസ്തുതകൾ പങ്കുവച്ചു.

നിലക്കടല പരിപ്പുകളല്ല

അവ യഥാർത്ഥത്തിൽ പയർവർഗ്ഗങ്ങളാണ്. സോയാബീൻ, വെളളക്കടല, ക്ലോവർ, പയർ എന്നിവയോടൊപ്പം ലെഗുമിനോസേ കുടുംബത്തിന്റെ ഭാഗമാണ്.

നിലക്കടല ശരീരത്തിന് നല്ലതാണ്

പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. മറ്റ് ആരോഗ്യകരമായ പോഷകങ്ങൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവയും അവയിൽ അടങ്ങിയിരിക്കുന്നു. പ്രോട്ടീനിലെ അമിനോ ആസിഡുകൾ വളർച്ചയ്ക്ക് ആവശ്യമാണ്.

നിലക്കടലയുടെ പേരിൽ ആറ് യുഎസ് നഗരങ്ങളുണ്ട്

പെനിസിൽവാനിയയിലെ അപ്പർ പീനട്ട്, ലോവർ പീനട്ട്, വിർജീനിയയിലെ പീനട്ട് വെസ്റ്റ്, കാലിഫോർണിയയിലും ടെന്നസിയിലും പീനട്ട് എന്നൊരു നഗരമുണ്ട്

ഓരോ പീനട്ട് ബട്ടർ ജാറിലും 500 ലധികം നിലക്കടലകളുണ്ട്

പീനട്ട് ബട്ടർ ജാറിൽ 90 ശതമാനം നിലക്കടല അടങ്ങിയിരിക്കണം. ഇത് പരമ്പരാഗതവും പ്രകൃതിദത്തവുമായ പീനട്ട് ബട്ടറിന് ബാധകമാണ്. മറ്റ് ചേരുവകളിൽ എണ്ണ, പഞ്ചസാര അല്ലെങ്കിൽ ഉപ്പ് എന്നിവ അടങ്ങിയിരിക്കാം.

Read More: മായമില്ലാത്തതും രാസവസ്തുക്കളില്ലാത്തതുമായ ശർക്കര തിരിച്ചറിയാൻ ചില എളുപ്പ വഴികൾ

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: Did you know these interesting facts about peanuts

Next Story
മായമില്ലാത്തതും രാസവസ്തുക്കളില്ലാത്തതുമായ ശർക്കര തിരിച്ചറിയാൻ ചില എളുപ്പ വഴികൾjaggery, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express